Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയുടെ കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക; യുഎസ് – റഷ്യ യുദ്ധത്തിലേക്കോ? ലോകം ഭീതിയില്‍

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി വടക്കന്‍ അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ പോകുകയായിരുന്ന റഷ്യയുടെ കൊടിവെച്ച ചരക്ക് കപ്പലിനെ പിടിച്ചെടുത്ത് അമേരിക്ക. ഇതോടെ ഈ സംഭവം ഒരു യുഎസ്- റഷ്യ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് ലോകം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 10:08 pm IST
in World

വാഷിംഗ്ടണ്‍: കഴിഞ്ഞ ഏതാനും മണിക്കൂറുകളായി വടക്കന്‍ അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ പോകുകയായിരുന്ന റഷ്യയുടെ കൊടിവെച്ച ചരക്ക് കപ്പലിനെ പിടിച്ചെടുത്ത് അമേരിക്ക. ഇതോടെ ഈ സംഭവം ഒരു യുഎസ്- റഷ്യ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് ലോകം.

കഴിഞ്ഞ രണ്ടാഴ്ചയായി വെനസ്വേലയില്‍ നിന്നും അമേരിക്കന്‍ നാവികക്കപ്പലുകള്‍ക്ക് പിടികൊടുക്കാതെ പായുകയായിരുന്ന ഈ ചരക്ക് കപ്പല്‍ അമേരിക്കയുടെ ഉപരോധത്തില്‍ ഉള്‍പ്പെട്ട കപ്പലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. നേരത്തെ ബെല്ല 1 എന്ന് പേരുണ്ടായിരുന്ന ഈ കപ്പല്‍ വെനസ്വേലയുടെ എണ്ണ കൊണ്ടുപോകുന്ന നിരോധിക്കപ്പെട്ട കപ്പലുകളില്‍ പെട്ട ഒന്നായിരുന്നു എന്നാണ് യുഎസ് വാദം.

എന്നാല്‍ വെനസ്വേലയുടെ കടലില്‍ ഉപരോധം ലംഘിച്ച് വെനസ്വേലയുടെ എണ്ണയെടുക്കാന്‍ വരുന്ന ഇത്തരം കപ്പലുകളെ പിടികൂടാന്‍ അമേരിക്ക വിന്യസിച്ച കപ്പലുകളുടെ കണ്ണുവെട്ടിച്ച് ബെല്ല 1 രക്ഷപ്പെടുകയായിരുന്നു. അതോടെ അമേരിക്കന്‍ കപ്പലുകള്‍ ഇതിനെ പിന്തുടര്‍ന്നു. അതിനിടയിലാണ് ഒരു ഘട്ടത്തില്‍ ഈ കപ്പലില്‍ റഷ്യയുടെ കൊടി ഉയര്‍ന്നതെന്ന് പറയുന്നു. ബെല്ല 1 എന്നതിന് പകരം കപ്പലിന്റെ പേര് മറിനെറ എന്നാക്കി മാറ്റുകയും ചെയ്തുവത്രെ. ഇത് റഷ്യയുടെ നിര്‍ദേശപ്രകാരമാണെന്ന് അറിയുന്നു. തുടര്‍ന്നും ഈ കപ്പലിനെ അമേരിക്കന്‍ കപ്പലുകള്‍ പിന്തുടര്‍ന്നപ്പോള്‍ ഇത് റഷ്യയുടെയ കപ്പലാണെന്നും പിടികൂടാന്‍ ശ്രമിക്കരുതെന്നും മറിനെറയില്‍ നിന്നും അറിയിപ്പുണ്ടായി. എന്നാല്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇതിനെ പിടികൂടാന്‍ വേണ്ടി പിന്തുടരുകയായിരുന്നു. അതിനിടെ റഷ്യയുടെ ഒരു അന്തര്‍വാഹിനി മറിനെറയ്‌ക്ക് സുരക്ഷാകവചം തീര്‍ക്കാനായി എത്തിയതായും വാര്‍ത്ത പരന്നു. ഇതോടെ ലോകമാകെ ഈ സംഭവവികാസം ഉറ്റുനോക്കുകയായിരുന്നു. റഷ്യയുടെ ഒരു ചരക്ക് കപ്പലിനെ പിടിച്ചെടുക്കാന്‍ അമേരിക്ക ധൈര്യപ്പെടുമോ എന്ന ചോദ്യമായിരുന്നു പ്രധാനമായും ഉയര്‍ന്നത്. മാത്രമല്ല, ഈ സംഭവത്തെ അമേരിക്ക-റഷ്യ നാവിക യുദ്ധമായി ചിലര്‍ വ്യാഖ്യാനിക്കുകയും ചെയ്തതോടെ പതിവില്‍ കവിഞ്ഞ പ്രാധാന്യം ഈ സംഭവത്തിന് കൈവന്നു.

യുഎസിന്‍റേത് കൊള്ളയടിയെന്ന് റഷ്യയുടെ മുതിര്‍ന്ന നേതാവ് ആന്ദ്രെ ക്ലിഷാസ്

യുഎസ് നടത്തിയത് കൊള്ളയടിക്കലാണെന്ന് റഷ്യയുടെ മുതിര്‍ന്ന നേതാവ് ആന്ദ്രെ ക്ലിഷാസ് പറഞ്ഞു. അമേരിക്ക മറിനെറ എന്ന റഷ്യയുടെ കാലിയായ കപ്പല്‍ പിടിച്ചെടുത്തതിന് ശേഷം ആ കപ്പലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്ന് റഷ്യ പറഞ്ഞു. വാസ്തവത്തില്‍ മറിനെറയുടെ അകം കാലിയാണ്. ഇതിനുള്ളില്‍ വെനസ്വേലയുടെ എണ്ണ ഇല്ലെന്നും റഷ്യ പറഞ്ഞു.

എന്നാല്‍ ജനവരി ഏഴ് ബുധനാഴ്ചയാണ് അമേരിക്കയുടെ കപ്പലുകള്‍ റഷ്യയുടെ കൊടിവെച്ച മറിനെറയെ പിടിച്ചെടുത്തത്. യുഎസ് സേനയുടെ യൂറോപ്യന്‍ കമാന്‍റാണ് മറിനെറയെ പിടിച്ചെടുത്തതെന്ന് പെന്‍റഗണ്‍ അറിയിച്ചു. യുഎസ് ഉപരോധം ലംഘിച്ചതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് യുഎസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇതോടെ യുഎസ് – റഷ്യ ബന്ധത്തില്‍ പിരിമുറുക്കം ഏറിയതായി പറയുന്നു. കാരണം വെനസ്വേലയില്‍ കടന്നുകയറി റഷ്യയോട് കൂറുള്ള മഡൂറോയെ പിടികൂടിയതിനെതിരെ കടുത്ത ഭാഷയില്‍ പുടിന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിന് പിന്നാലെയാണ് ചരക്കുകപ്പല്‍ വിവാദം ഉയര്‍ന്നത്. എന്തായാലും ഇത് ഒരു യുഎസ് – റഷ്യ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം.

 

 

Tags: VenezuelaRussia US warTrump Putin warBella1Marinera
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയുടെ ബലിസ്റ്റിക് മിസൈലായ ഡോങ്ഫെംഗ് 5സി മിസൈലിന് യുഎസിലെ ന്യൂയോര്‍ക്ക് നഗരം ചാമ്പലാക്കാന്‍ എത്ര സമയം വേണ്ടിവരും?

India

ഇന്ത്യ -യുഎസ് മഞ്ഞുരുകുന്നോ? ഇനി വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ട്രംപ്; പ്രഖ്യാപനം മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

World

ഡിസ്കോംബോബുലേറ്ററും എനര്‍ജി വെപ്പണും….മഡൂറോയെയും ഭാര്യയെയും 20 യുഎസ് പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയ രാത്രിയില്‍ സംഭവിച്ചത് ഇതാണ്

മഡൂറോയെ അമേരിക്കന്‍ സൈന്യം സ്ഥാനഭ്രഷ്ടനാക്കിയ ശേഷം വെനസ്വേലയുടെ പ്രസിഡന്‍റായി അധികാരമേറ്റ ഡെല്‍സി റൊഡ്രിഗസ് (ഇടത്ത്)
India

തീര്‍ന്നില്ലേ വെനസ്വേലയുടെ ട്രംപിനെതിരായ ചെറുത്തുനില്‍പ്? ട്രംപിനെ വെല്ലുവിളിക്കുന്ന ഡെല്‍സി റൊഡ്രിഗസിന്റെ വീഡിയോ പുറത്ത്

World

വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തിന് ശേഷം ക്യൂബയ്‌ക്ക് എന്ത് സംഭവിക്കും ? ഭയന്ന് വിറച്ച് കമ്മ്യൂണിസ്റ്റ് രാജ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.