ബംഗളൂരു: വാടക വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ സോഫ്റ്റ്വെയര്‍ പ്രൊഫഷണല്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം തീപ്പിടിത്തമുണ്ടായതെന്ന് കരുതുന്നു. മംഗളൂരു സ്വദേശിയും ആക്സെഞ്ചര്‍ ജീവനക്കാരിയുമായ ഷര്‍മിള (34) യാണ് മരിച്ചത്. സുബ്രഹ്‌മണ്യ ലേഔട്ടിലെ വാടക വീട്ടിലാണ് സംഭവം. രാത്രി പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അയല്‍ക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി
വാതില്‍ തുറന്ന് അകത്തു കയറിയപ്പോഴേക്കും വീട് പുകയില്‍ മൂടിയിരുന്നു. തെരച്ചിലില്‍ ശര്‍മിളയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല.
















