കൊച്ചി:ഫ്‌ലാറ്റില്‍ കുടുങ്ങിയ കുഞ്ഞുങ്ങള്‍ക്ക് അഗ്‌നിരക്ഷാസേന രക്ഷകരായി. വൈപ്പിന്‍ മാലിപ്പുറത്ത് പതിനഞ്ചാം നിലയിലെ ഫ്‌ലാറ്റിലാണ് കുട്ടികള്‍ കുടുങ്ങിയത്.
ഒന്നര വയസുകാരി കാവ്യയും മൂന്ന് വയസുകാരി സയയും കളിച്ചുകൊണ്ടിരിക്കെയാണ് അബദ്ധത്തില്‍ വാതിലില്‍ പൂട്ടുവീണത്.വൈപ്പിന്‍ ഡിഡി സണ്‍സെറ്റ് ഫ്‌ലാറ്റില്‍ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.
മാതാപിതാക്കള്‍ പുറത്ത് ഉണ്ടായിരുന്നെങ്കിലും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല.വിവരമറിഞ്ഞ് എത്തിയ അഗ്‌നിരക്ഷാസേന വാതില്‍ തുറന്ന് കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു
















