മാന്നാര്‍ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമേല്‍ കരി ഓയില്‍ ഒഴിച്ചാല്‍ പാരിതോഷികം നല്‍കാമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിനെതിരെ എസ്എന്‍ഡിപി യോഗം വനിതാ സംഘത്തിന്‌റെ നേതൃത്വത്തില്‍ സ്ത്രീകള്‍ രക്തതിലക പ്രതിജ്ഞയെടുത്തു. ജീവന്‍ നല്‍കിയും വെള്ളാപ്പള്ളിയെ സംരക്ഷിക്കുമെന്ന് പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കോലം കത്തിച്ചും പ്രതിഷേധ പ്രകടനം നടത്തി. എസ്എന്‍ഡിപി യോഗം മാന്നാര്‍ യൂണിയന്‍ വനിതാസംഘം പ്രവര്‍ത്തകരാണ് വിരല്‍ മുറിച്ച രക്തം കൊണ്ട് തിലകം ചാര്‍ത്തി വെള്ളാപ്പള്ളി നടേശന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. രക്തം കൊണ്ട് കടലാസില്‍ വിരലടയാളം പതിപ്പിച്ച് വനിതാസംഘം വെള്ളാപ്പള്ളി നടേശന് അയച്ചു നല്‍കുകയും ചെയ്തു.
















