തിരുവനന്തപുരം: സംസ്ഥാനത്ത് അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്ന1,72,000 പേര്‍ സ്വമേധയാ തിരികെ നല്‍കിയെന്ന് പൊതുവിതരണ വകുപ്പ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 11 ലക്ഷത്തിലധികം കാര്‍ഡുകള്‍ പുതുതായി നല്‍കുകയോ തരം മാറ്റം വരുത്തുകയോ ചെയ്തു.
5,53,858 പിങ്ക് കാര്‍ഡുകളും 58,487 മഞ്ഞ കാര്‍ഡുകളുമാണ് വിതരണം ചെയ്തത്. ആകെ 6,38,445 കുടുംബങ്ങള്‍ക്കാണ് മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കിയത്.
ആകെ ലഭിച്ച 1,05,00,000 അപേക്ഷകളില്‍ ഭൂരിഭാഗവും പരിഹരിച്ചു.
അര്‍ഹതയുണ്ടായിട്ടും പല കാരണങ്ങളാല്‍ അപേക്ഷിക്കാന്‍ കഴിയാത്ത പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരെയും മറ്റും കണ്ടെത്തി കാര്‍ഡ് എത്തിക്കാന്‍ മുന്‍കൈ എടുക്കും.
പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാം.
















