ന്യൂദൽഹി: ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ അങ്കിത ഭണ്ഡാരി കൊലപാതകക്കേസുമായി ബന്ധിപ്പിക്കുന്ന എല്ലാ സോഷ്യൽ മീഡിയ പോസ്റ്റുകളും 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ ദൽഹി ഹൈക്കോടതി കോൺഗ്രസിനോടും ആം ആദ്മി പാർട്ടിയോടും നിർദ്ദേശിച്ചു. ഗൗതം നൽകിയ മാനനഷ്ടക്കേസിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
















