ഛത്തീസ്ഗഢ്: രാജ്യം നക്‌സൽ മുക്തമാക്കുന്നതിന്റെ ഭാഗമായ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ഇന്നലെ ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിൽ ഇന്ന് 26 നക്‌സലൈറ്റുകൾ കീഴടങ്ങി. അവരിൽ 13 പേരുടെ പക്കൽനിന്ന് 65 ലക്ഷം രൂപയും കണ്ടെത്തി.
ഏഴ് സ്ത്രീകൾ ഉൾപ്പെടെയുള്ള നക്‌സലുകൾ പൂന മാർഗേം പുനരധിവാസ സംരംഭത്തിന് കീഴിൽ മുതിർന്ന പോലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയതായി സുഖ്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ മാധ്യമങ്ങളോട് പറഞ്ഞു. കീഴടങ്ങിയ മാവോയിസ്റ്റുകൾ ഛത്തീസ്ഗഢിലെ അബുജ്മദിലും ഒഡീഷയുടെ അതിർത്തി പ്രദേശങ്ങളിലും നിരവധി അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നു. കീഴടങ്ങിയ എല്ലാ നക്‌സലൈറ്റുകൾക്കും 50,000 രൂപ വീതം സഹായം നൽകിയിട്ടുണ്ടെന്നും സർക്കാർ നയമനുസരിച്ച് അവരെ പുനരധിവസിപ്പിക്കുമെന്നും എയർ മാർഷൽ സഞ്ജീവ് ഘുരാതിയ പറഞ്ഞു.
















