തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം നടത്തിയ രണ്ടു ബോട്ടുകൾ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് പട്രോളിംഗ് സംഘം പിടികൂടി. തമിഴ്‌നാട് രാമേശ്വരം സ്വദേശികളായ സെബാസ്റ്റ്യന്റെയും ആന്റണിയുടെയും ട്രോളര്‍ ബോട്ടുകളാണ് പിടികൂടിയത്.
വിഴിഞ്ഞത്തുനിന്ന് ഏഴ് കിലോമീറ്റര്‍ ഉള്ളിലായിരുന്നു ഇവർ മത്സ്യബന്ധനം നടത്തിയിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു ഇവരുടെ പക്കല്‍ മതിയായ രേഖകളില്ലെന്ന് വ്യക്തമായത്. പിന്നാലെ ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തു.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.രാജേഷിന്റെ നിര്‍ദേശപ്രകാരം ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് പട്രോളിംഗ് ബോട്ടിലും ധീര എന്ന വള്ളങ്ങളിലുമായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വിഴിഞ്ഞത്തുനിന്നു പരിശോധനയ്‌ക്കിറങ്ങിയത്.
















