വയനാട്: മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രസവിച്ച യുവതിയുടെ വയറില്‍ നിന്ന് രണ്ടര മാസത്തിന് ശേഷം തുണിക്കഷ്ണം ലഭിച്ചതില്‍ ഡോക്ടര്‍ക്കെതിരെ പരാതി.മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനി 21 കാരിയാണ് മെഡിക്കല്‍ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്.
മന്ത്രി ഒ ആര്‍ കേളു , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ , ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് യുവതി പരാതി നല്‍കിയത്. ഒക്ടോബര്‍ 10നാണ് യുവതി പ്രസവിച്ചത്. പ്രസവശേഷം വീട്ടിലെത്തിയ യുവതി അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോള്‍ വീണ്ടും ആശുപത്രിയില്‍ പോയി. രണ്ടുതവണ ആശുപത്രിയില്‍ പോയിട്ടും സ്‌കാനിംഗ് നടത്തിയില്ല എന്നും യുവതി ആരോപിച്ചു.
ഇതിനുശേഷമാണ് ശരീരത്തില്‍ നിന്ന് തുണിക്കഷ്ണം പുറത്തുവന്നത്. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണികഷണം കുടുങ്ങാന്‍ കാരണമെന്ന് ആക്ഷേപം.
















