തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് മുന്നില്‍ വീഡിയോ കോളിലൂടെ നഗ്‌നത പ്രദര്‍ശിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.
കിളിമാനൂരില്‍ ആണ് സംഭവം. ബയോളജി അധ്യാപകനായ എന്‍. ശാലുവാണ് പിടിയിലായത്.
പരീക്ഷയുടെ തലേന്ന് ഫോണില്‍ വിളിച്ചാണ് അധ്യാപകന്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചത്.പെണ്‍കുട്ടിയോടും ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടു.
മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗണ്‍സിലിംഗിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്.
















