കൊച്ചി: വസ്തുതകളുടെ അടിസ്ഥാനത്തിൽ നിലപാട് വ്യക്തമാക്കിയ വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ ശൈലി അംഗീകരിക്കാനാവില്ലെന്ന് ബിജെപി നേതാവ് അഡ്വ എസ് സുരേഷ്. വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കാൻ ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുക്കാൻ പോലും മടിക്കുന്ന പിണറായി സർക്കാർ നടപടി ആരെ പ്രീണിപ്പിക്കാനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വസ്തുതകൾ പറയുന്നവരെ വർഗ്ഗീയവാദികളായി മുദ്രകുത്തുന്ന കപട മതേതരത്വമാണ് കേരളത്തിൽ ഇന്നുള്ളത്. പൊളിറ്റിക്കൽ ഇസ്‌ലാമിനെ ഭയപ്പെടുന്ന ഇടത്-വലത് രാഷ്‌ട്രീയത്തിനെതിരെ അതിശക്തമായ ജനരോഷം ഉയരുന്നുണ്ട്. ഇത്തരം ഭീഷണികൾക്കും പ്രീണനങ്ങൾക്കും മുൻപിൽ മുട്ടുമടക്കാതെ വസ്തുതകൾ വിളിച്ചുപറയുന്നവർക്ക് നേരെ നടക്കുന്ന വേട്ടയാടലുകൾക്ക് മറുപടി പറയാൻ ഇരുമുന്നണികൾക്കും ബാധ്യതയുണ്ട്.
മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് അതിന്റെ അടിസ്ഥാനത്തിൽ വക്രീകരിക്കപ്പെട്ട ചില കാര്യങ്ങളാണ് ഇന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശ്രീലേഖ മാഡത്തിനും പാർട്ടിക്കും യാതൊരു രീതിയിലും അതുമായിട്ട് ബന്ധമില്ലെന്നും എസ് സുരേഷ് വ്യക്തമാക്കി.
















