കൊച്ചി: ചെല്ലാനം മത്സ്യബന്ധന തുറമുഖത്ത് അഗ്നിബാധ. വന്‍ നാശനഷ്ടം. പുലി മുട്ടിന് സമീപം ഉണക്ക ഇലകള്‍ക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് തീ ആളിപ്പടര്‍ന്നു.
രണ്ട് ഫൈബര്‍ വള്ളങ്ങള്‍ കത്തി നശിച്ചു. ഒരു പെട്ടിക്കടയും അഗ്നിക്കിരയായി.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ കെടുത്താനുളള ശ്രമങ്ങള്‍ നടത്തുകയാണ്. തീപിടിക്കാന്‍ ഉളള കാരണം വ്യക്തമല്ല.
















