തിരുവനന്തപുരം: മൊബൈല്‍ നിര്‍മ്മാണ രംഗത്ത് പ്രധാനമന്ത്രി 2022ല്‍ ആരംഭിച്ച കൂടുതല്‍ ഉല്‍പാദനത്തിന് കൂടുതല്‍ സാമ്പത്തിക സഹായമെന്ന പദ്ധതി പ്രകാരം ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഇന്ത്യയിലെ മൊബൈല്‍ ഉല്‍പാദനത്തില്‍ വന്‍കുതിച്ചുകയറ്റമാണ്. ജര്‍മ്മനിയില്‍ ബിഎംഡബ്ല്യു ഫാക്ടറിയില്‍ നിന്നുള്ള ബൈക്കോടിച്ച ശേഷം ഇന്ത്യയില്‍ ഉല്പാദനരംഗം ഇഴയുകയാണെന്ന രീതിയില്‍ ഇന്ത്യയെ പരിഹസിച്ച രാഹുല്‍ ഗാന്ധി പറയുന്നതു പോലെയല്ല കാര്യങ്ങള്‍.
ഇപ്പോഴിതാ ബിജെപി സംസ്ഥാനപ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്കില്‍ ആപ്പിളിന്റെ ഇന്ത്യയിലെ നിര്‍മ്മാണക്കുതിപ്പിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പും രാഹുല്‍ ഗാന്ധിയുടെ വാദത്തെ തള്ളുന്നു. “2022-ൽ ആരംഭിച്ച പി.എൽ.ഐ പദ്ധതിയുടെ ഫലമായി, ആപ്പിൾ ഇന്നു വരെ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത് 5000 കോടി ഡോളറിന്റെ ഐഫോണുകളാണ്. ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ലോകത്തിലെ ഏത് രാജ്യത്തോടും മത്സരിക്കാൻ കഴിയുന്ന നിലയിലാണ് ഇന്ന് ഇന്ത്യ. 2022-ന് മുൻപ് ഇങ്ങനെയായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ദീർഘവീക്ഷണവും, ഇന്ത്യയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും പി.എൽ.ഐ (പ്രൊഡക്ഷന്‍ ലിങ്ക് ഡ് ഇന്‍സെന്‍റീവ്- എന്നുവെച്ചാല്‍ എത്ര കൂടുതല്‍ ഉല്‍പാദിക്കുമോ അത്രയും കൂടുതല്‍ ആനുകൂല്യങ്ങളും സൗജന്യങ്ങളും കമ്പനികള്‍ക്ക് നല്‍കുന്ന പദ്ധതി) നയങ്ങളുമാണ് ഇത് സാധ്യമാക്കിയത്. ഈ നിക്ഷേപങ്ങൾ ജനങ്ങൾക്ക് കൂടുതൽ തൊഴിലും പുതിയ അവസരങ്ങളും സൃഷ്ടിച്ചു.”- രാജീവ് ചന്ദ്രശേഖര്‍ കുറിപ്പില്‍ പറയുന്നു.
“എൻ.ഡി.എ ഭരണകാലത്ത് തമിഴ്‌നാടും, ബി.ജെ.പി ഭരണത്തിന് കീഴിൽ കർണാടകയും ഉത്തർപ്രദേശും ഈ സുവർണ്ണാവസരം കൃത്യമായി പ്രയോജനപ്പെടുത്തി. അതിന്റെ ഫലമായി ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും വലിയ വരുമാനവുമാണ് ആ സംസ്ഥാനങ്ങളിലേക്ക് ഒഴുകിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ടീമിലെ മന്ത്രിയെന്ന നിലയിൽ ഇതിന് മേൽനോട്ടം വഹിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു.ഈ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ കേരളം പൂർണ്ണമായും പരാജയപ്പെട്ടു. പതിറ്റാണ്ടുകളായി തുടരുന്ന കോൺഗ്രസ്-സിപിഎം രാഷ്‌ട്രീയമാണ് ഇതിന് കാരണം.
നിക്ഷേപം, തൊഴിൽ, അവസരങ്ങൾ, വളർച്ച—ഇവയാണ് പ്രവർത്തനമികവിന്റെ, രാഷ്‌ട്രീയത്തിന്റെ യഥാർത്ഥ ഫലങ്ങൾ. ഇന്ത്യയ്‌ക്ക് ലഭിച്ച ഈ നേട്ടങ്ങൾ തന്നെയാണ് കേരളത്തിനും വേണ്ടത്.”- മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നതിന്റെ അനുഭവവും പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
അപ്പോള്‍ രാഹുല്‍ ഗാന്ധി പറയുന്നതുപോലെ ഇന്ത്യ ഉല്‍പാദനത്തില്‍ ഇഴയുകയല്ല, കുതിക്കുകയാണ്.
















