തിരുവനന്തപുരം: പ്രവൃത്തി ദിനം അഞ്ചാക്കണമെന്ന ആവശ്യത്തിന്‍മേല്‍ 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനയായ
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യു എഫ് ബി യു). ശനിയാഴ്ചകള്‍ അവധിയാക്കുന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ശമ്പള പരിഷ്‌കരണ കരാറിനിടെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മില്‍ ധാരണയിലെത്തിയിരുന്നുവെന്നും എന്നാല്‍ ഇത് നടപ്പായില്ലെന്നുമാണ് ആക്‌ഷേപം.
നിലവില്‍ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ അവധിയാണ്.
27ന് പണിമുടക്ക് നടക്കുകയാണെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാല് ദിവസം മുടങ്ങും.
















