കൊച്ചി: വിവരാവകാശ അപേക്ഷകള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കുന്നതില്‍ നഗരസഭകള്‍ വിമുഖത പ്രകടിപ്പിക്കുന്നതായി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദിലീപ്. വിവരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കൊച്ചി കോര്‍പ്പറേഷന്‍, കളമശേരി, അങ്കമാലി, മൂവാറ്റുപുഴ നഗരസഭകള്‍ എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസര്‍മാരില്‍ നിന്നും പിഴ ഈടാക്കുമെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല വിവരാവകാശ അദാലത്തില്‍ അദ്ദേഹം വ്യക്തമാക്കി.
മറുപടി നല്‍കാന്‍ കാലതാമസം വരുത്തി, തെറ്റായ വിവരങ്ങള്‍ നല്‍കി എന്നിങ്ങനെയുള്ള പരാതികളിലാണ് നടപടി.
ഓഫീസിലുള്ള രേഖകള്‍ പട്ടിക തിരിച്ച് സൂചിക തയ്യാറാക്കി സൂക്ഷിക്കേണ്ട ബാധ്യത ഓഫീസര്‍മാര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ വീഴ്‌ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടികളെടുക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു.
















