പത്തനംതിട്ട : ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയില്‍ ഭഗവാന് നിവേദിക്കും മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പിയതില്‍, പ്രായശ്ചിത്തത്തിന് അനുമതി നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തന്ത്രിയുടെ സമയം നിശ്ചയിച്ച് പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ നടത്തുമെന്ന് ക്ഷേത്ര ഉപദേശക സമിതി വ്യക്തമാക്കി.
ക്ഷേത്ര ഉപദേശക സമിതി, പള്ളിയോട സേവാ സംഘം, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്രത്തിന് വലം വച്ച് ശ്രീ കോവിലിനു മുമ്പില്‍ പിടിപ്പണം സമര്‍പ്പിക്കണം. ഒരു പറ അരിയുടെ നിവേദ്യം സമര്‍പ്പിച്ച ശേഷം ഭക്തര്‍ക്ക് പത്തു പറ അരിയുടെ സദ്യ നല്‍കണമെന്നാണ് പ്രായശ്ചിത്ത വിധി.വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘം ആണ് വീഴ്ചവരുത്തിയത്.
മന്ത്രി വി എന്‍ വാസവന്‍, മുന്‍ എം എല്‍ എയും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാം, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എ പത്മകുമാര്‍ തുടങ്ങിയവര്‍ക്കാണ് ഭഗവാന് നിവേദിക്കും മുന്‍പ് സദ്യ വിളമ്പിയത്.
















