അഭിനേത്രി .നര്‍ത്തകി എന്നീ നിലകളില്‍ എല്ലാം ശ്രദ്ധ നേടിയതാണ് സുധ ചന്ദ്രന്‍ . പതിനാറാം വയസ്സില്‍ കാല് നഷ്ടപ്പെട്ടിട്ടും, കൃത്രിമമായ കാല് വച്ച് നൃത്തം ചെയ്ത് ജീവിതത്തോടു പോരാടിയ സുധ, തന്റെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ആരാധകരെയും സുധയെ സ്‌നേഹിക്കുന്നവരെയും ആശങ്കപ്പെടുത്തുന്നതാണ്.
ഭജന ചടങ്ങിനിടെ അതിവൈകാരികമായി പെരുമാറുന്ന നടിയും നർത്തകിയുമായ സുധ ചന്ദ്രന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭജന നടക്കുന്നതിനിടെ നടി നിയന്ത്രണം വിട്ട് അസാധാരണമായി പെരുമാറുന്നതാണ് വിഡിയോയിൽ കാണാനാകുന്നത്. ജനുവരി മൂന്നിന് മുംബൈയില്‍ നടന്ന ആത്മീയ ചടങ്ങായ മാതാ കീ ചൗക്കിയാലാണ് സംഭവം.
തുടക്കത്തില്‍ സുധയും നൃത്തം ചെയ്യുകയും പാടുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് മറ്റൊരാളുടെ നൃത്തം കണ്ടു നിന്നുകൊണ്ടിരിക്കെ സുധ ചന്ദ്രനില്‍ മാറ്റമുണ്ടായത്. തീവ്രമായ വൈകാരിക മാറ്റമായിരുന്നു അത്. പിന്നീട് ചുറ്റും നിന്നവര്‍ക്ക് സുധ ചന്ദ്രയെ നിയന്ത്രിക്കാന്‍ കഴിയാതെയാവുന്നു. പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നവരെ സുധ കടിക്കാന്‍ ശ്രമിക്കുന്നതായും കാണാം
വെള്ളയും ചുവപ്പും നിറത്തിലുള്ള സാരിയാണ് സുധ ധരിച്ചിട്ടുള്ളത്. നെറ്റിയിൽ ‘ജയ് മാതാ ദി’ എന്നെഴുതിയ തുണിയും കെട്ടിയിട്ടുണ്ട്. വിഡിയോ കണ്ടതോടെ ആരാധകരും അമ്പരന്നിരിക്കുകയാണ്. വിഡിയോ വൈറലായതോടെ പലവിധ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
What is Happening Here ? Why Actress Sudha Chandran Behaving Like This ? pic.twitter.com/Qu8pCMC9Qs
— POSITIVE FAN (@imashishsrrk) January 4, 2026













