തിരുവനന്തപുരം: ഇടത് മന്ത്രിസഭയിലെ മുന്‍ മന്ത്രിയായിരുന്ന ആന്‍റണി രാജുവിന് എംഎല്‍എ സ്ഥാനം പോലും പോയേക്കുമെന്ന വിലയിരുത്തലുകള്‍ക്കിടയില്‍ ഈ സംഭവത്തെ പരിഹസിച്ച് അഞ്ജു പാര്‍വ്വതി പ്രബീഷ് പങ്കുവെച്ച പോസ്റ്റ് വൈറലായി പ്രചരിക്കുകയാണ്. ഇതിനെ മഹത്തായ ജട്ടി ബിപ്ലവം എന്ന് ബുള്‍ ബുള്‍ പ്രസ്ഥാനം അടയാളപ്പെടുത്തിയെന്നും ജട്ടിയെ സംസ്ഥാന ദ്രോഹിയാക്കി മാറ്റുമെന്നും പറഞ്ഞുകൊണ്ടാണ് ഈ പരിഹാസ പോസ്റ്റ് തുടങ്ങുന്നത്.
ബാക്കി കുറിപ്പ് ഇങ്ങിനെ:
.”ഇന്ന് ഈ വിധി വരുമ്പോൾ കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമയായ ആനവാൽ മോതിരത്തെ കൂടി ഓർക്കണം. അതിൽ ഡ്രോയറിന്റെ ( നമ്മുടെ സ്വന്തം ജട്ടി ) ഇലാസ്റ്റിക്കിനുള്ളിൽ മയക്കുമരുന്ന് വെച്ചു കൊണ്ടുവന്ന വിദേശിയെ, വിചാരണയ്‌ക്കിടെ സ്വാധീനമുള്ളവർ ഡ്രോയർ മാറ്റി കോടതിയിൽ രക്ഷിച്ചെടുക്കുന്ന സീനുണ്ട്. അതിലെ വില്ലന്റെ പേര് ആൽബർട്ടോ. നോട്ട് ധാ പോയിന്റ്
ഇപ്പോഴിതാ ആനവണ്ടിയുടെ തലപ്പത്തിരിക്കുന്ന മുൻ മന്ത്രിയും പെട്ടുപ്പോയിരിക്കുന്നത് ഇതേ ജെട്ടിക്കഥയുമായിട്ടാണ്. ലഹരിമരുന്ന് ജെട്ടിയുടെ ഇലാസ്റ്റിക്കിനുളളിൽ ഒളിപ്പിച്ച പ്രതിയുടെ പേര് ആൻട്രു സാൽവദോർ ! ജെട്ടി അടിച്ചുമാറ്റി പ്രതിയെ രക്ഷിച്ച അഭിഭാഷകൻ ആനവണ്ടിയുടെ മുൻ മന്ത്രി ആന്റണി രാജു .
രണ്ടിലും ആനയുണ്ട്!
രണ്ടിലും വില്ലന്മാർ ലഹരി കടത്തുകാർ !
രണ്ടിലും ജട്ടിയുണ്ട്! അതും നീല ജെട്ടി!
ഒരുപക്ഷേ ലോക ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ജെട്ടിയിൽ തട്ടി ഒരു വിക്കറ്റ് നേരെ അകത്തേയ്‌ക്ക് പോകുന്നത്”















