ഇഡ്ഡലിയ്‌ക്കും ദോശയ്‌ക്കും മാത്രമല്ല ചോറിന് കൂട്ടാനും സാമ്പാർ നല്ലതാണ്. കറികൾ കൂടുതൽ ഉണ്ടാക്കുന്നത് ലാഭിക്കുവാനായി രാവിലെ വച്ച സാമ്പാർ തന്നെ ഉച്ചയ്‌ക്കത്തേയ്‌ക്കും കഴിക്കാറുണ്ട്. മാത്രമല്ല ദിവസവും സാമ്പാർ വയ്‌ക്കാൻ പ്രയാസമുള്ളവർ പല പാത്രങ്ങളിലായി ഫ്രിജിൽ സൂക്ഷിക്കാറുമുണ്ട്. കാരണം പച്ചക്കറികൾ അരിഞ്ഞ്, പരിപ്പ് വേവിച്ച് സമയം കളയണ്ടല്ലോ എന്ന തോന്നൽ തന്നെ .
എന്നാൽ ഇനി സാമ്പാർ ചേരുവകൾ ഇനി ചെയ്യാം. ആവശ്യമുള്ള കഷണങ്ങൾ ചേർത്ത് 10 മിനിറ്റിൽ സാമ്പാർ തയാറാക്കാം.പരിപ്പ്, തക്കാളി വേവിക്കുക. സാമ്പാർ പൊടിയും പുളിയും കായപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും മുളക്പൊടിയും മറ്റും ചേർത്ത് നന്നായി ഇളക്കുക. അധികം വെള്ളം ചേര്‍ക്കരുത്. മിശ്രിതം തണുത്തതിനു ശേഷം സിലിക്കൺ ട്രേകളിൽ ഫ്രീസ് ചെയ്യുക.
ആവശ്യമനുസരിച്ച് പാത്രത്തിൽ സാമ്പാർ കഷണങ്ങൾ ചേർത്ത് വേവിക്കാം. ശേഷം ഫ്രീസ് ചെയ്ത സാമ്പാർ കൂട്ട് ചേർത്ത് തിളപ്പിക്കാം. ശേഷം കടുക് വറുത്തെടുക്കാം. സാമ്പാർ ഉണ്ടാക്കുവാനായി തുവരപരിപ്പ് വേവിക്കുമ്പോൾ ഇത്തിരി ഉലുവ കൂടി ചേർത്തു കൊടുത്താൽ പെട്ടെന്ന് കേടാവാതെയിരിക്കും.
















