കോട്ടയം: പാലാ സീറ്റ് കാണിച്ച് ജോസ് കെ. മാണിയെ ആരും യു.ഡി.എഫിലേക്കു ക്ഷണിക്കേണ്ടെന്ന് വ്യക്തമാക്കി നിലവിലെ എം. എല്‍. എ മാണി സി കാപ്പന്‍. പാലാ ആര്‍ക്കും വിട്ടുകൊടുക്കില്ല. പാലായില്‍ യുഡിഎഫിന് ഒരു സ്ഥാനാര്‍ത്ഥി ആയിരിക്കും ഉണ്ടാവുകയെന്നും അത് മാണി സി കാപ്പന്‍ ആയിരിക്കുമെന്നും അദ്‌ദേഹം വ്യക്തമാക്കി. താന്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയെന്നും പഞ്ചായത്തുകളില്‍ യോഗങ്ങള്‍ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
ജോസ് കെ മാണിക്ക് പാലാ കൊടുക്കണം എന്ന് നേതാക്കള്‍ പറഞ്ഞിട്ടില്ല. പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന് തോന്നുന്നില്ലെന്നും കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ കൊണ്ടുവരാന്‍ മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
















