കോട്ടയം: കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്നു തെളിയിച്ച മിടുക്കിയാണ് നടി മഞ്ജു വാര്യരെന്ന് എഴുത്തുകാരി ശാരദക്കുട്ടിയുടെ പ്രശംസ. അതേസമയം സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീകളെ പിന്തുണക്കുന്നുവെന്നവ്യാജേന കുടുംബ ബന്ധങ്ങളെ നിരാകരിക്കുന്ന നിലപാടിനുള്ള പ്രോല്‍സാഹനമാണ് ശാരദക്കുട്ടിയെപ്പോലുളളവരുടെ വാക്കുകള്‍ മാറുന്നുവെന്ന വിമര്‍ശനവും ഇതോടൊപ്പം ഉയരുന്നുണ്ട്. മകളെപ്പോലും ഉപേക്ഷിക്കുന്നതിനെ മഹത്വവല്‍ക്കരിക്കുന്നുവെന്നതാണ് പ്രധാന ആക്‌ഷേപം.
ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം: ‘ആണിനും വീടിനും കുടുംബത്തിനും സദാചാരബോധ്യങ്ങള്‍ക്കും കടമകള്‍ക്കും അച്ചടക്കങ്ങള്‍ക്കും നിന്ദകള്‍ക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാന്‍ കേരളം കണി കണ്ടുണരുന്ന പെണ്മ. എളുപ്പമായിരുന്നില്ല അവളുടെ വളര്‍ച്ചയുടെ വഴികള്‍. കഴിവുകള്‍ തേച്ചു മിനുക്കി നില നിര്‍ത്തുന്ന മിടുക്കിന്റെ പേരാണ് മഞ്ജു വാര്യര്‍. കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ. പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു മികച്ച പാഠപുസ്തകം – അതാണ് മഞ്ജു വാര്യര്‍ . അതിരുകള്‍ ഭേദിക്കാനുള്ള ഈ കഴിവിനും ധൈര്യത്തിനും ബിഗ് സല്യൂട്ട്.’
















