തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.രവീന്ദ്രന് വാഹനാപകടത്തില്‍ പരിക്കേറ്റു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നില്‍ കാറിടിക്കുകയായിരുന്നു. തോളെല്ലിന് ഗുരുതരമായി പരിക്ക് പറ്റിയ രവീന്ദ്രനെ തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കും.
തൃശൂരിലെ എലൈറ്റ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആശുപത്രിയിലെത്തി രവീന്ദ്രനെ കണ്ടു.
2025 മാര്‍ച്ചിലാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ രവീന്ദ്രനെ നിയമിക്കുന്നത്.സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് അംഗം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് രവീന്ദ്രന്.
















