തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതിയുമായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ അതിജീവിത.ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.
പ്രത്യേക അന്വേഷണസംഘം മേധാവിക്കാണ് അതിജീവിത പരാതി നല്‍കിയത്.സമൂഹ മാധ്യമത്തില്‍ അധിക്ഷേപിക്കുന്നതിന് വീണ്ടും സാഹചര്യമൊരുക്കിയെന്ന് അതിജീവിത പരാതിപ്പെടുന്നു.
അതിജീവിത നല്‍കിയ പരാതി സൈബര്‍ പൊലീസിന് കൈമാറി.തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിനാണ് കൈമറിയത്.അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.
നേരത്തെ സമാന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് 16 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. അതിജീവിതയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് അന്നും റിമാന്‍ഡില്‍ കഴിഞ്ഞത്.
















