ചെന്നൈ: സ്റ്റാന്‍ സ്വാമിയെ വനവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ഒരാളായിട്ടാണ് കാണുന്നതെങ്കിലും അദ്ദേഹം ഒരു യുഎപിഎ കേസിലെ കുറ്റാരോപിതനാണെന്നതാണ് വസ്തുതയെന്ന് മദ്രാസ് ഹൈക്കോടതി.
സ്റ്റാന്‍ സ്വാമിക്കു വേണ്ടി സ്വകാര്യ ഭൂമിയില്‍ സ്മാരകം പണിയാന്‍ അനുമതി വേണമെന്ന സര്‍ക്കാര്‍ വാദത്തിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥനാണ്, അദ്ദേഹം യുഎപിഎ കേസ് പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയത്.
സ്വകാര്യ ഭൂമിയില്‍ അദ്ദേഹത്തിന് സ്മാരകം പണിയാന്‍ അനുമതി വേണ്ട. പക്ഷേ കേസിലെ പ്രതിയായ അദ്ദേഹം ജയിലില്‍ കിടന്നാണ് മരണമടഞ്ഞത്, കോടതി പറഞ്ഞു.
















