തൃശൂര്‍: തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതകള്‍ ഒന്നുമില്ലെങ്കിലും ഗുരുതര വീഴ്ചയുണ്ടെന്നും ഇത് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും ഡിജിപി. അതേ സമയം മറ്റു ദുരൂഹതകൾ ഈ ഘട്ടത്തിൽ സംശയിക്കുന്നില്ലെന്നും സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പറഞ്ഞു. പ്രത്യേക പൊലീസ് സംഘം ഈ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുമെന്നും റാവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.
തീപിടിത്തമുണ്ടായ സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷമായിരുന്നു പ്രതികരണം. തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന സ്ഥലമാണ് രണ്ടാം പ്ലാറ്റ് ഫോമിനപ്പുറത്തുള്ള വാഹന പാര്‍ക്കിങ്ങ് ഏരിയ. ഡിജിപി ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശനത്തിന് വന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഞായറാഴ്ച രാവിലെ ആറ് മണിക്കായിരുന്നു തീപ്പിടിത്തമുണ്ടായത്. തൃശൂരില്‍ റെയില്‍വേ പാര്‍ക്കിങ്ങില്‍ തീപിടിത്തമുണ്ടായത്. വാര്‍ത്ത കേട്ടതോടെ ഡിജിപി സംഭവസ്ഥലം സന്ദര്‍ശിക്കുകയായിരുന്നു. റെയിൽവേ ലൈനിൽ നിന്നും തീപ്പൊരി വീണ് തീ പടർന്നെന്നാണ് പ്രാഥമിക നിഗമനം.
















