ബെയ് ജിംഗ് :: ഒരു പരമാധികാരരാഷ്‌ട്രമായ വെനസ്വേലയെ ആക്രമിക്കുകയും അവിടുത്തെ പ്രസിഡന്‍റായി നിക്കോളാസ് മഡൂറോയെ തടവുകാരനായി പിടിച്ച് പുറംരാജ്യത്തേക്ക് കൊണ്ടുപോവുകയും ചെയ്ത അമേരിക്കന്‍ നടപടിയെ ശക്തമായി വിമര്‍ശിച്ച് ചൈന. നേരത്തെ ഈ യുഎസ് ആക്രമണത്തെ റഷ്യയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ഇപ്പോഴിതാ യുഎസ് നടപടിയില്‍ പ്രതിഷേധിക്കാന്‍ ഉടന്‍ യുഎസ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് റഷ്യയും ചൈനയും. ഒരു പരമാധികാരരാഷ്‌ട്രത്തിന് നേരെ യുഎസ് സായുധമായി നടത്തിയ ഇടപെടലിനെ അധിക്ഷേപിക്കുന്നുവെന്ന് ചൈനയുടെ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
യുഎസിന്റെ ഈ നടപടി അന്താരാഷ്ട നിയമങ്ങളുടെ ലംഘനമാണ്. ലാറ്റിനമേരിക്കയിലും കരീബിയയിലും സമാധാനത്തെയും സുസ്ഥിരതയെയും ഭീഷണിപ്പെടുത്തുന്നതാണ് ഈ നടപടി.- ചൈന അഭിപ്രായപ്പെട്ടു.
















