തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷാ ജനുവരി 11-ാം തീയതി തിരുവനന്തപുരത്തെത്തും.പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം സംബന്ധിക്കും.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടിയുടെ ജനപ്രതിനിധികളുടെ സമ്മേളനത്തില്‍, അദ്ദേഹം സംബന്ധിക്കും.
2026-ലെ നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള തയാറെടുപ്പുകളും യോഗം ചര്‍ച്ച ചെയ്യും.
നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രാഥമികമായിട്ടുള്ള കാര്യങ്ങള്‍ ഇന്നത്തെ സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ ആലോചിച്ചിരുന്നു. ഇനിയുളള കാര്യങ്ങള്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.
















