Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും ഇന്‍ഡി മുന്നണിയായി മത്സരിച്ചു-എം ടി രമേശ്,ജനുവരി 14ന് ശബരിമല സംരക്ഷണ ജ്യോതി തെളിയിക്കും

സ്വര്‍ണക്കൊള്ളയ്‌ക്ക് നേതൃത്വം കൊടുത്തത് സിപിഎം സഹയാത്രികരായിരുന്നുവെങ്കില്‍, അതില്‍ കോണ്‍ഗ്രസിനുള്ള പങ്കാളിത്തം കൂടി ഇപ്പോള്‍ മറനീക്കി പുറത്തുവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 10:56 pm IST
in Kerala

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികള്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫും എല്‍ഡിഎഫും പരസ്പര സഹകരണത്തോടെ ഇന്‍ഡി മുന്നണിയായി മത്സരിച്ചു.

ഇരുമുന്നണികളുടെയും പരസ്പര സഹകരണത്തിന്റെ ഭാഗമായി പലതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബിജെപിക്ക് അധ്യക്ഷന്‍മാരെ ജയിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. ബിജെപിയെ മാറ്റി നിര്‍ത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുകയാണ്. കേരളത്തില്‍ വരാനിരിക്കുന്ന കാലത്ത് പൊതുവേദിയിലേക്ക് വരാന്‍ പോകുന്ന ഇന്‍ഡിമുന്നണിയുടെ ഒരു ആരംഭമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടി നേതൃയോഗത്തില്‍ ഉണ്ടായിരിക്കുന്നതെന്നും എം ടി രമേഷ് പറഞ്ഞു.

ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തിന് ശേഷം മാരാര്‍ജി
ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കോണ്‍ഗ്രസ് സഹകരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ള. നേരത്തെ ആ സ്വര്‍ണക്കൊള്ളയ്‌ക്ക് നേതൃത്വം കൊടുത്തത് സിപിഎം സഹയാത്രികരായിരുന്നുവെങ്കില്‍, അതില്‍ കോണ്‍ഗ്രസിനുള്ള പങ്കാളിത്തം കൂടി ഇപ്പോള്‍ മറനീക്കി പുറത്തുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസിനും ഇതില്‍ പങ്കാളിത്തമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണെന്നും എം ടി രമേഷ് പറഞ്ഞു.

ശബരിമലയിലെ ക്ഷേത്രത്തിന്റെ പവിത്രത തകര്‍ക്കുന്ന കാര്യത്തില്‍, ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ കൊള്ളയടിക്കുന്ന കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ പരസ്പര സഹകരണമുണ്ട്. ഈ രണ്ടു കൂട്ടരും ഇരുട്ടില്‍ കള്ളന്മാരെ തപ്പുകയാണ്. സത്യത്തില്‍ കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കൊള്ളയായ ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് പിന്നില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖരായ ആളുകളുടെ പങ്കാളിത്തമുണ്ട്.ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരാന്‍ നിലവിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിന് പരിമിതികളുണ്ട്. ഹൈക്കോടതിയുടെ പുതിയ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍, ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെടുകയാണ്.

അന്താരാഷ്‌ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണമോഷണ, വിഗ്രഹ കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ഇതില്‍ പങ്കാളിത്തമുണ്ട്.മുഖ്യമന്ത്രി ഒരു കാരണവശാലും സിബിഐ അന്വേഷണം വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. അദ്ദേഹത്തിനും പാര്‍ട്ടിക്കും സര്‍ക്കാരിനും ഈ കാര്യത്തില്‍ ഒന്നും മറയ്‌ക്കാനില്ലെങ്കില്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും രമേഷ് ചോദിച്ചു

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ജനുവരി 14-ാം തീയതി, മകരസംക്രമ ദിനത്തില്‍ കേരളത്തിലെ എല്ലാ വീടുകളിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ‘ശബരിമല സംരക്ഷണ ദീപം’ തെളിയിക്കാന്‍ ബിജെപി തീരുമാനിച്ചു.മകരജ്യോതി ദിവസത്തില്‍ തന്നെ, ശബരിമലയെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന ഈ സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ ദീപം തെളിയിക്കുന്നതെന്നും എം ടി രമേഷ് പറഞ്ഞു.

 

 

Tags: bjpLDFUDFMT Rameshsabarimamala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും ഭാര്യ കമലയ്‌ക്കും കൂടി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപം, പിണറായിക്ക് 78 സെന്റ് സ്ഥലം

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

News

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.