തിരുവനന്തപുരം: കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയ കേസില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചെങ്കിലും ആന്റണി രാജുവിന് തത്കാലം ജയിലില്‍ പോകേണ്ട.ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെ ആയതിനാലാണ് അപ്പീലില്‍ വിധി വരുന്നത് വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതിനുള്ളില്‍ സ്റ്റേ വാങ്ങി കോടതിയെ അറിയിക്കണം. അല്ലെങ്കില്‍ ജയിലിലേക്ക് പോകേണ്ടി വരും. എന്നാല്‍, സ്റ്റേ വാങ്ങിയാലും അയോഗ്യത നിലനില്‍ക്കും.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രീം കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിട്ടുളളത്. ഇതനുസരിച്ച് ആന്റണി രാജുവിന് എം എല്‍ എ സ്ഥാനം നഷ്ടമാകും. വരുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും കഴിയില്ല.















