ധാക്ക: മുഹമ്മദ് യൂനുസിന്റെ ഭരണകാലത്ത് തീവ്രവാദികൾക്ക് എത്രത്തോളം സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് ബംഗ്ലാദേശിൽ നിന്നുള്ള ഒരു വീഡിയോയിൽ തുറന്നുകാട്ടുന്നു. വീഡിയോയിൽ ഒരു യുവ ബംഗ്ലാദേശി തീവ്രവാദി നേതാവ് ഒരു ഹിന്ദു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പരസ്യമായി വീമ്പിളക്കുന്നത് കാണാം. അന്വേഷണാത്മക പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഷാഹിദുൽ ഹസൻ ഖോകോൺ ആണ് ഈ വീഡിയോ എക്‌സിൽ പങ്കിട്ടത്.
ഹബിഗഞ്ച് ജില്ലയിലെ വിദ്യാർത്ഥി കോർഡിനേറ്ററാണ് യുവ തീവ്രവാദി നേതാവെന്ന് മാധ്യമപ്രവർത്തകൻ തിരിച്ചറിഞ്ഞു. വീഡിയോയിൽ, പോലീസ് സ്റ്റേഷനുള്ളിൽ ഇരുന്ന് ചുമതലയുള്ള ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും സ്റ്റേഷൻ കത്തിച്ചുകളയുമെന്ന് പറയുകയും ചെയ്യുന്നത് കാണാം.
https://x.com/SahidulKhokonbd/status/2007084085282590867?s=20
ഹിന്ദു പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലെ കുറ്റസമ്മതം
2024 ജൂലൈയിലെ കലാപത്തിനിടെ ബനിയാചോങ് പോലീസ് സ്റ്റേഷന് തീയിട്ടത് താനാണെന്ന് യുവനേതാവ് പരസ്യമായി അവകാശപ്പെടുന്നുണ്ട്. ഞങ്ങൾ എസ്‌ഐ സന്തോഷ് എന്ന ഹിന്ദു ഉദ്യോഗസ്ഥനെ ചുട്ടുകൊന്നുവെന്ന് യുവ നേതാവ് പറയുന്നുണ്ട്. മുഹമ്മദ് യൂനുസ് ഭരണകൂടത്തിന്റെ നിയമലംഘനത്തെയാണ് ഈ വീഡിയോ തുറന്നുകാട്ടുന്നത്. ഒരു പോലീസ് സ്റ്റേഷൻ കത്തിക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കുറ്റാരോപിതനായ തീവ്രവാദി ഇപ്പോൾ സ്റ്റേഷനുള്ളിൽ ഇരുന്ന് പോലീസിനെ ഭീഷണിപ്പെടുത്തുകയാണ്.
അതേ സമയം വീഡിയോയിലെ ഈ അവകാശവാദങ്ങൾ സബ് ഇൻസ്പെക്ടർ സന്തോഷ് ഭാബുവിന്റെ കൊലപാതകത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചിട്ടുണ്ട്. ഹബിഗഞ്ച് ജില്ലയിലെ ബനിയാചോങ് പോലീസ് സ്റ്റേഷനിൽ നിയമിതനായ സന്തോഷ് ഭാബുവിനെ 2024 ഓഗസ്റ്റ് 5 ന് ആണ് ഒരു ജനക്കൂട്ടം കൊലപ്പെടുത്തിയത്.
സന്തോഷ് ഭാഭുവിനെക്കുറിച്ചുള്ള വിവരങ്ങൾ
ബംഗ്ലാദേശി പത്രമായ ദേശ് രൂപന്തറിലെ ഒരു റിപ്പോർട്ട് ഉദ്ധരിച്ച് ന്യൂസ് 18 പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവയ്‌ക്കുന്നുണ്ട്. രാഷ്‌ട്രീയ അസ്വസ്ഥതകൾക്കിടയിൽ ഒരു ജനക്കൂട്ടം ബനിയാചോങ് പോലീസ് സ്റ്റേഷൻ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്തു. അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്‌ക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം. സ്വയം പ്രതിരോധത്തിനായി സന്തോഷ് ഭാബുവും മറ്റ് പോലീസുകാരും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ വെടിയുതിർത്തു തുടർന്ന് മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു, അവരിൽ ഒരാൾ ചികിത്സയ്‌ക്കിടെ മരിച്ചു.
എന്നാൽ അന്ന് രാത്രി ഏകദേശം ഒരു മണിയോടെ ജനക്കൂട്ടം തിരിച്ചെത്തി പോലീസ് സ്റ്റേഷൻ വളഞ്ഞു. പിന്നീട് സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ സന്തോഷ് ഭാബുവിന് പകരമായി എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും വിട്ടയക്കാൻ ജനക്കൂട്ടം സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പുലർച്ചെ 2:15 ന് സന്തോഷ് ഭാബു മർദനമേറ്റ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹം തെരുവിൽ ഉപേക്ഷിക്കുകയും ചെയ്തെന്നാണ് വിവരം.
















