ന്യൂദല്‍ഹി: വായുവിന്റെ ഗുണനിലവാരത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായതിനെത്തുടര്‍ന്ന് ദല്‍ഹി-എന്‍സിആര്‍ മേഖലയിലെ ജിആര്‍പി -3 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. എന്നാല്‍ നിലവിലുള്ള ജിആര്‍പിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ക്ക് കീഴിലുള്ള എല്ലാ നടപടികളും പ്രാബല്യത്തില്‍ തുടരുമെന്ന് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു.
ഇന്നലെ 380 ആയിരുന്ന ദല്‍ഹിയുടെ വായു ഗുണനിലവാര സൂചിക ഗണ്യമായി മെച്ചപ്പെട്ടുവെന്നും വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് 236 ആയി കുറഞ്ഞുവെന്നും കമ്മീഷന്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ ദല്‍ഹിയില്‍ താപനില 11 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു, പുലര്‍ച്ചെ വളരെ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് കാണപ്പെട്ടു. ശനിയാഴ്ച മുതല്‍ കാലാവസ്ഥ മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
















