പത്തനംതിട്ട: പോക്‌സോ കേസ് പ്രതിക്ക് സി ഐ ജാമ്യം നിന്നു. പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിക്കാണ് സി ഐ ജാമ്യം നിന്നത്. കിളികൊല്ലൂര്‍ സ്വദേശി ശങ്കരന്‍കുട്ടിയ്‌ക്ക് വേണ്ടി സൈബര്‍ സെല്‍ സി ഐ സുനില്‍ കൃഷ്ണന്‍ ആണ് ജാമ്യം നിന്നത്.
സുനില്‍ കൃഷ്ണന്റെ അയല്‍വാസിയാണ് പ്രതി. തെറ്റുകാരനല്ലെന്ന് ബോധ്യമുള്ളതിനാലാണ് ജാമ്യം നിന്നതെന്നും ശങ്കരന്‍കുട്ടിയെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും സി ഐ സുനില്‍ കൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ വിവരം പുറത്തു വന്നതോടെ സുനില്‍ കൃഷ്ണന്‍ ജാമ്യത്തില്‍ നിന്ന് ഒഴിഞ്ഞു. നവംബര്‍ എട്ടാം തീയതി ആണ് ശങ്കരന്‍കുട്ടിക്കെതിരെ ഏനാത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
















