കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ അംഗങ്ങള്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രണ്ടംഗ സമിതിയെ നിയോഗിച്ചു.ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ബി ദേവദര്‍ശന്‍, ആര്‍ അനില്‍ കുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
വീഴ്ച സംബന്ധിച്ച പരാതികള്‍ കിട്ടിയാല്‍ രണ്ടംഗ സമിതി അന്വേഷിക്കും.രണ്ടാഴ്ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
താഴെ തട്ടുമുതല്‍ സംഘടനാപരമായ വീഴ്ച ഉണ്ടായെന്നാണ് അംഗങ്ങളില്‍ പലരും പറഞ്ഞത്.പറവൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാളി. വിമതരെ അനുനയിപ്പിക്കുന്നതില്‍ വിജയിക്കാനായില്ല. തൃപ്പുണിത്തുറയില്‍ സീറ്റ് പിടിക്കാനായി ബിജെപി ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ട് പോലും വേണ്ടത്ര ജാഗ്രത പാര്‍ട്ടി സംവിധാനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും വിമര്‍ശമമുണ്ട്.
















