തിരുവനന്തപുരം: മേയര്‍ വി. വി. രാജേഷ് സഹപ്രവര്‍ത്തകരുമായി കാണാന്‍ എത്തിയെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍.ധാരാളം വികസന കാര്യങ്ങളെപ്പറ്റി സംസാരിച്ചു.കഴിഞ്ഞ സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ അടിസ്ഥാന വികസനത്തെ അഭിനന്ദിച്ചുവെന്നും ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അഴിമതിയില്ലാത്ത ഭരണം ആയിരുന്നു അന്ന് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയതെന്നും ചൂണ്ടിക്കാട്ടി. അങ്ങനെ ഒരു അനുഭവം മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടില്ല എന്നും പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിര്‍മ്മാണ രംഗത്ത് അത്തരം സമീപനം സ്വീകരിക്കാന്‍ താല്പര്യമുണ്ടെന്നും. വി. വി. രാജേഷ് അറിയിച്ചുവെന്ന് ജി സുധാകരന്‍ കുറിച്ചു.
ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് വിവി രാജേഷ് ജി സുധാകരനെ കണ്ടത്. ആലപ്പുഴയിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഒപ്പം ഉണ്ടായിരുന്നു.കാലിന് പരിക്കേറ്റ് ഏറെ നാളായി വിശ്രമത്തില്‍ ആണ് ജി സുധാകരന്‍. ജി സുധാകരനെ പൊന്നാടയണിയിച്ച് ആദരിച്ച് ആരോഗ്യവിവരം ചോദിച്ചറിഞ്ഞ ശേഷമാണ് വിവി രാജേഷ് മടങ്ങിയത്.
പുതിയ ദൗത്യത്തിന് പിന്തുണ തേടിയുള്ള സന്ദര്‍ശനമെന്നാണ് പിന്നീട് മേയര്‍ വിവി രാജേഷ് വിശദീകരിച്ചത്. പുതിയ ചുമതല ഏറ്റെടുത്ത വിവി രാജേഷിന് ജി സുധാകരന്‍ ആശംസ അറിയിച്ചു.
















