കരുനാഗപ്പള്ളി: വിലയിരുത്തലിനും പരിവര്‍ത്തനത്തിനുമുള്ള സമയമാകണം ഓരോ പുതുവര്‍ഷപ്പിറവിയുമെന്നും അപ്പോഴേ അത് നന്മയിലേക്ക് നയിക്കൂവെന്നും മാതാ അമൃതാനന്ദമയി ദേവി.
അമൃതപുരി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ പുതുവത്സരദിന സന്ദേശം നല്‍കുകയായിരുന്നു അമ്മ. ശിശിരം വരുമ്പോള്‍ വൃക്ഷങ്ങള്‍ ഇലകള്‍ പൊഴിച്ചുകളയും. കാരണം അത് ഭൂത കാലത്തില്‍ നിന്നുള്ള ജീര്‍ണതകളാണ്. അതുപോലെ ജീവിതപാതയില്‍ വിജയപൂര്‍വം മുന്നോട്ടു പോകണമെങ്കില്‍ നമ്മളിലെ ജീര്‍ണതകളെ ഉപേക്ഷിക്കണമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
മാതാ അമൃതാനന്ദമയി മഠത്തില്‍ നടന്ന ആഘോഷത്തില്‍ ആശ്രമ അന്തേവാസികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. നൃത്തനൃത്ത്യങ്ങള്‍, സംഗീതശില്പങ്ങള്‍, ഭജന, വിശ്വശാന്തി പ്രാര്‍ഥന എന്നിവയും സംഘടിപ്പിച്ചു. ആഘോഷങ്ങള്‍ക്ക് ശേഷം മാതാ അമൃതാനന്ദമയിദേവി പ്രസാദം വിതരണം ചെയ്തു.














