പാചകത്തിൽ ആവശ്യമുള്ളതും പലർക്കും ബുദ്ധിമുട്ടുള്ളതുമായി ജോലിയാണ് നാളികേരം ചിരകൽ. ഇനി ഈ രീതി പരീക്ഷിച്ചോളൂ. ചിരവ ഇല്ലെങ്കിലും തേങ്ങ ചിരകി എടുക്കാം. ദിവസങ്ങളോളം കേടു വരാതെ സൂക്ഷിച്ചു വയ്‌ക്കുകയും ചെയ്യാം.
ഒരു പരന്ന പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കാൻ വയ്‌ക്കുക. അതിൽ പൊട്ടിച്ച തേങ്ങ ഇറക്കി വയ്‌ക്കുക. തഴെ ഭാഗം മാത്രമേ വെള്ളത്തിൽ മുങ്ങിയിരിക്കാൻ പാടുള്ളൂ. ശേഷം വെള്ളം നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു കഴിഞ്ഞാൽ വെള്ളത്തിൽ നിന്നും എടുത്തു അപ്പോൾ തന്നെ തേങ്ങ ചിരട്ടയിൽ നിന്നും അടർത്തി എടുക്കുക.
കറികൾ, തോരൻ എന്നിവയ്‌ക്കു ആണെങ്കിൽ നാളികേരം ചെറുതാക്കി നുറുക്കി മിക്സിയിൽ ഇട്ടു നന്നായി ചതച്ചെടുക്കുക. പച്ചക്കറികൾ ഒക്കെ ചീകി എടുക്കുന്ന ഗ്രേറ്റർ ഉപയോഗിച്ച് തേങ്ങ ചീകി എടുക്കുകയും ചെയ്യാം .സാധരണ ചിരവ ഉപയോഗിച്ച് ചിരകിയ പോലെ തന്നെ തേങ്ങ ഈ രീതിയിൽ ചെയ്താൽ കിട്ടും. ആവശ്യത്തിന് ഉള്ളത് എടുത്തു ബാക്കി വരുന്നത് നല്ല അടപ്പുള്ള ബോക്സിൽ ആക്കി ഫ്രീസറിൽ വയ്‌ക്കുക. ആവശ്യത്തിന് എടുത്തു ഉപയോഗിക്കാം
















