Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുര്‍ഗ 2 എന്ന ലേസര്‍ ആയുധം 2027ല്‍ വരുമോ? ഡ്രോണുകളെയും ഷെല്ലാക്രമണങ്ങളെയും മിസൈലുകളെയും കരിച്ചുകളയുന്ന ദുര്‍ഗയുമായി ഡിആര്‍ഡിഒ

ലോകമെങ്ങും ഭാവിയിലെ ആയുധമായി ലേസര്‍ ആയുധങ്ങള്‍ വ്യാപകമാവുകയാണ്. ഈയിടെ ബ്രിട്ടന്‍ ശത്രുഡ്രോണുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ ചാമ്പലാക്കുന്ന ഡ്രാഗണ്‍ ഫയര്‍ ലേസര്‍ ഡയറക്ട് എനര്‍ജി എന്ന ആയുധം പുറത്തിറക്കിയതോടെ ലേസര്‍ ആയുധങ്ങള്‍ക്ക് ഏറെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 07:47 pm IST
in India, Defence
യുദ്ധക്കപ്പലില്‍ ഘടിപ്പിച്ച ദുര്‍ഗ 2 ലേസര്‍ ബീം ആയുധത്തില്‍ നിന്നും ലേസര്‍ അയച്ച് ഡ്രോണ്‍ കരിച്ചുകളയുന്നു

യുദ്ധക്കപ്പലില്‍ ഘടിപ്പിച്ച ദുര്‍ഗ 2 ലേസര്‍ ബീം ആയുധത്തില്‍ നിന്നും ലേസര്‍ അയച്ച് ഡ്രോണ്‍ കരിച്ചുകളയുന്നു

ന്യൂദല്‍ഹി: ലോകമെങ്ങും ഭാവിയിലെ ആയുധമായി ലേസര്‍ ആയുധങ്ങള്‍ വ്യാപകമാവുകയാണ്. ഈയിടെ ബ്രിട്ടന്‍ ശത്രുഡ്രോണുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ ചാമ്പലാക്കുന്ന ഡ്രാഗണ്‍ ഫയര്‍ ലേസര്‍ ഡയറക്ട് എനര്‍ജി എന്ന ആയുധം പുറത്തിറക്കിയതോടെ ലേസര്‍ ആയുധങ്ങള്‍ക്ക് ഏറെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്.
ബ്രിട്ടീഷ് റോയൽ നേവി കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണത്തിന്റെ വിജയം പ്രതിരോധമേഖലയില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്ന് പറയുന്നു. മണിക്കൂറിൽ 650 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ഒരു റേസിംഗ് കാറിന്റെ ഇരട്ടി വേഗതയുള്ള ഡ്രോണിനെ, വെറും നിമിഷങ്ങൾക്കകം ലേസർ കിരണം ഉപയോഗിച്ച് തകർക്കാൻ ഡ്രാഗൺഫയറിന് സാധിച്ചു. ബ്രിട്ടന്റെ പ്രതിരോധ മന്ത്രി ലൂക്ക് പൊള്ളാർഡ് ഡ്രാഗണ്‍ ഫയറിനെക്കുറിച്ച് വെളിപ്പെടുത്തിയതോടെ ലോകശ്രദ്ധ മുഴുവൻ ഈ ലേസർ സാങ്കേതികവിദ്യയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

എന്തായാലും ഇന്ത്യയും അതീവരഹസ്യമായി അവരുടെ ലേസര്‍ ആയുധം നിര്‍മ്മിക്കാനുള്ള കുതിപ്പിലാണ്.നമ്മുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം ദുര്‍ഗ രണ്ട് എന്ന പേരില്‍ ഡ്രോണുകളെ കരിച്ചുകളയാനുള്ള ഒരു ലേസര്‍ ആയുധത്തിന്റെ രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. 100-കിലോവാട്ട് ഭാരമുള്ള ലേസര്‍ ആണ് ഇതില്‍ ഉപയോഗിക്കുക.  100 കിലോവാട്ട് ഭാരമുള്ള എന്നതിനര്‍ത്ഥം ഫലപ്രദവും കോംപാക്ടുമായ ലേസര്‍ ആണ് ഇതില്‍ ഉപയോഗിക്കുക എന്നതാണ്, ഈ ലേസര്‍ ആയുധമായ ദുര്‍ഗ യുദ്ധക്കപ്പലിലോ, യുദ്ധ വിമാനങ്ങളിലോ ഒക്കെ ഘടിപ്പിക്കാവുന്നതാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ 10 കോടി ഡോളര്‍ കേന്ദ്ര പ്രതിരോധമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പണം വൈകാതെ അനുവദിക്കുമെന്ന് കരുതുന്നു. അതേ സമയം, ദുര്‍ഗ രണ്ട് പദ്ധതി അതീവരഹസ്യമായി മുന്നേറുന്നതായും ചില വാര്‍ത്തകളുണ്ട്. അതനുസരിച്ച് 2027ല്‍ ഇന്ത്യയുടെ ദുര്‍ഗ 2 എന്ന ലേസര്‍ ആയുധം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. ഇതിന് 20 കിലോമീറ്റര്‍ വരെ അകലെയുള്ള ഡ്രോണുകളെ ലേസര്‍ രശ്മി അയച്ച് തകര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2000 മുതല്‍ ലേസര്‍ ആയുധം വികസിപ്പിക്കാന്‍ ഡിആര്‍ഡിഒ ആരംഭിച്ച പദ്ധതിയായിരുന്നു ദുര്‍ഗ. ഈ ദുര്‍ഗ പദ്ധതിയുടെ ഭാഗമായി, അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തെ തകര്‍ക്കാനുള്ള 25 കിലോവാട്ട് ലേസര്‍ ആയുധം  ഡിആര്‍ഡിഒ വികസിപ്പിച്ചിരുന്നു. പക്ഷെ ഇന്നത്തെ കാലത്തിന് ഇണങ്ങുന്ന കൂടുതല്‍ പ്രഹരശേഷിയുള്ള ലേസര്‍ ആയുധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുര്‍ഗ 2 പദ്ധതി ആരംഭിച്ചത്.

ഡി.ആർ.ഡി.ഒ (DRDO) വികസിപ്പിക്കുന്ന അത്യാധുനിക ലേസർ ആയുധമായ ദുർഗ 2 (DURGA II – Directionally Unrestricted Ray-Gun Array) ഡ്രോണുകൾ, മിസൈലുകൾ, പീരങ്കി ഷെല്ലുകൾ എന്നിവയെ കരിച്ചുകളയാന്‍ കഴിവുള്ള 100-കിലോവാട്ട് ശേഷിയുള്ള ഭാരം കുറഞ്ഞ ഡയറക്റ്റഡ് എനർജി വെപ്പൺ (DEW) ആണ്. 2025-ൽ ഇതിന്റെ സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ (IADWS) പരീക്ഷണങ്ങൾ വിജയകരമായി നടന്നിട്ടുണ്ട്.

ദുർഗ 2-നെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ  :

100-കിലോവാട്ട് ശക്തിയുള്ള ഭാരം കുറഞ്ഞ ലേസർ സംവിധാനമാണ് ദുര്‍ഗ 2ല്‍ പ്രവര്‍ത്തിക്കുക. ഡ്രോണുകൾ, മിസൈലുകൾ, ഫൈറ്റർ ജെറ്റുകൾ, പീരങ്കി ഷെല്ലുകൾ തുടങ്ങിയവയെ തടയാൻ കഴിവുള്ള മൾട്ടി- പ്ലാറ്റ്ഫോം പ്രതിരോധം നൽകുകയാണ് ലക്ഷ്യം. വിമാനങ്ങൾ, കപ്പലുകൾ, കരയിൽ സ്ഥാപിക്കാവുന്ന വാഹനങ്ങൾ എന്നിവയിൽ സംയോജിപ്പിച്ച് ഉപയോഗിക്കാൻ കഴിയും.

ദുര്‍ഗ 2 പദ്ധതി അതീവരഹസ്യമായി മുന്നേറുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിന്റെ ഭാഗമായി 2025 ആഗസ്റ്റിൽ ഈ സംവിധാനത്തിന്റെ സംയോജിത പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായും ചില റിപ്പോര്‍ട്ടുകളുണ്ട്.

അതിവേഗം: പ്രകാശത്തിന്റെ വേഗതയിൽ (3 ലക്ഷം കിലോമീറ്റർ/സെക്കൻഡ്) ദുര്‍ഗ 2 അയയ്‌ക്കുന്ന ലേസര്‍ ലക്ഷ്യത്തിലെത്തും. വളരെ കൃത്യതയോടെ ലക്ഷ്യം ഭേദിക്കാൻ കഴിയും. ചൈന, പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളുടെ ഡ്രോണ്‍, മിസൈല്‍, ഷെല്‍ ഭീഷണികളെ നേരിടാൻ ദുര്‍ഗ രണ്ട് ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഈ സാങ്കേതികവിദ്യ ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും, ഭാവിയിലെ യുദ്ധങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Tags: Laser weaponDRDODurgaLaser beam weaponDEWDirected Energy WeaponDurga 2
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

ഏത് വിമാനത്തിലും സ്ഥാപിക്കാൻ കഴിയുന്ന പുതിയ തലമുറ ബ്രഹ്മോസാണ് ഇന്ത്യയുടെ ലക്ഷ്യം : നീക്കം വ്യക്തമാക്കി ഡി ആർ ഡി ഒ

India

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

ആകാശത്ത് നിന്നും കടലിലേക്ക് വിമാനത്തില്‍ നിന്നും ഇട്ടുകൊടുക്കാവുന്ന ചെറിയ കണ്ടെയ്നറായ എഡിസി-150 (ഇടത്ത്) വിമാനത്തില്‍ നിന്നും എഡിസി150 കടലിലേക്ക് ഇട്ടുകൊടുക്കുന്നു (നടുവില്‍) കടലിലേക്ക് വീഴുന്ന എഡിസി 150 (വലത്ത്)
India

നടുക്കടലില്‍ പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭയം വേണ്ട, കരയില്‍ വരാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടതെല്ലാം അടങ്ങിയ ‘പോഡ്’ വിമാനമെത്തിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.