Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗ്ലാദേശിലെ ഹിന്ദു വേട്ടയും കൊലപാതകളും പിന്തുണച്ചു ,പാകിസ്ഥാനിൽ നിന്നും ആയുധം വാങ്ങാനും ശ്രമം: തൃശൂരിൽ അസം സ്വദേശി റോഷിദുൾ ഇസ്ലാം അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 09:25 am IST
in Kerala, India

തൃശ്ശൂർ (31-12-2025): സാമൂഹികമാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അസം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ കയ്‌പമംഗലത്താണ് സംഭവം. അസം മോറിഗോൺ ജില്ലയിലെ സ്വദേശി റോഷിദുൾ ഇസ്ലാം (25) ആണ് പിടിയിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രതിക്ക് വിദേശ ബന്ധങ്ങളുണ്ടെന്ന് അന്വേഷണത്തിനിടെ വ്യക്തമായിട്ടുണ്ട്. ബംഗ്ലാദേശിലുള്ള തന്റെ അമ്മാവനുമായി ഫോൺ വഴിയും, പാകിസ്ഥാനിലുള്ള ചിലരുമായി ഫേസ്ബുക്ക് മെസഞ്ചർ മുഖേനയും ഇയാൾ സ്ഥിരമായി ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിന് പുറമേ പാകിസ്ഥാനിൽ നിന്നു ആയുധങ്ങൾ ലഭ്യമാക്കാനുള്ള ശ്രമം നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.

ബംഗ്ലാദേശിൽ നടന്ന വർഗീയ അക്രമങ്ങളെയും കൊലപാതകങ്ങളെയും പിന്തുണയ്‌ക്കുന്ന ചിത്രങ്ങളും വീഡിയോകളും റോഷിദുൾ ഇസ്ലാം തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി വ്യാപകമായി പ്രചരിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം ഉള്ളടക്കങ്ങൾ വഴി സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനും ലഹളയ്‌ക്ക് പ്രേരിപ്പിക്കാനും ശ്രമിച്ചുവെന്നാണ് പൊലീസ് വിലയിരുത്തൽ.

ചെന്ത്രാപ്പിന്നി ചിറയ്‌ക്കൽ പള്ളി സ്വദേശിയായ അബ്ദുൾ സഗീറിന്റെ ഉടമസ്ഥതയിലുള്ള ‘ഉപഹാര കമ്പനി’ എന്ന പന്തൽ വർക്ക് സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു റോഷിദുൾ ഇസ്ലാം. അബ്ദുൾ സഗീറിന്റെ വീടിനോട് ചേർന്നുള്ള ഗോഡൗണിന്റെ മുകളിലെ താമസസ്ഥലത്ത് കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ കഴിയുകയായിരുന്നു.

ഇയാളോടൊപ്പം നാല് അസം സ്വദേശികളും ഇവിടെ താമസിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
പ്രതിയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ, വിദേശ ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. കൂടാതെ ഇയാളോടൊപ്പം താമസിച്ചിരുന്ന മറ്റ് അസം സ്വദേശികളുടെ പങ്കും പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags: BengladeshOther state workerAssam Native
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗ്ലാദേശ് ബിഎൻപി സർക്കാരിൽ രണ്ട് ഹിന്ദു പ്രതിനിധികളും, റോയിയും ചൗധരിയും

World

ബംഗ്ലാദേശിൽ വോട്ടെടുപ്പിന് തൊട്ടുപിന്നാലെ ഹിന്ദു യുവാവിന്റെ മൃതദേഹം കൈകാലുകൾ കെട്ടിയിട്ട നിലയിൽ

News

1.25 കോടി ഹിന്ദുക്കൾ ഒന്നിച്ചാൽ ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാം: ആർഎസ്എസ്

News

ബംഗ്ലാദേശിലെ മുതിർന്ന രാഷ്‌ട്രീയക്കാരനായ രമേശ് ചന്ദ്ര സെൻ ജയിലിൽ മരിച്ചു

World

ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ‘ജിഹാദ്’ പ്രഖ്യാപിച്ച് ഇന്ത്യ വിരുദ്ധ സംഘടനയായ ഹെഫാസത്തെ ഇസ്ലാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.