തിരുവനന്തപുരം: മറ്റൊരാളിന്റെ വേദന തന്റെ വേദനയായി മാറുമ്പോള്‍ ആണ് ആദ്ധ്യാത്മികതയുടെ വെളിച്ചം ഉണ്ടാകന്നതെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ‘ ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും ‘ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകം സംഘര്‍ഷാവസ്ഥയിലേയ്ക്ക് നീങ്ങുന്ന ഈ കാലഘട്ടത്തില്‍ ഗുരുദേവന്റെ ഏക ലോക വ്യവസ്ഥിതി എന്ന സങ്കല്പം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. മനുഷ്യന് ഉണ്ടാക്കുന്ന വേലി കെട്ടുകളും സങ്കുചിതവുമായ ലോകത്ത് നിന്നും വിശാലമായ മാനുഷിക ലോക ത്തോളം സഞ്ചരിക്കണമെങ്കില്‍ ഗുരുദേവന്റെ സങ്കല്ലങ്ങള്ക്കു അനുസരിച്ച് നാം മാറേണ്ടിയിരിക്കുന്നു. അവിടെയാണ് ഗുരുദേവനെ വിശ്വ ഗുരുവായി കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
















