Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പരിഷ്‌കരണ എക്‌സ്പ്രസ് 2025: ഭാരതത്തിന്റെ ഭാവി വളര്‍ച്ചയ്‌ക്കുള്ള നിശബ്ദ അടിത്തറ

ഹര്‍ദീപ്.എസ്. പുരി by ഹര്‍ദീപ്.എസ്. പുരി
Dec 31, 2025, 05:55 am IST
in Main Article

2025 അവസാനിക്കുമ്പോള്‍, വലിയ തലക്കെട്ടുകള്‍ എളുപ്പത്തില്‍ ശ്രദ്ധയില്‍പ്പെട്ടേക്കാം. എന്നാല്‍, അതിനേക്കാള്‍ എളുപ്പത്തില്‍ കാണാതെ പോകുന്നത്, ഭരണനിര്‍വഹണത്തിലെ നിശബ്ദമായ പ്രവര്‍ത്തനങ്ങളാണ്. തടസങ്ങള്‍ ഓരോ ആഴ്ചയും നീക്കം ചെയ്തുകൊണ്ടുള്ള സ്ഥിരതയാര്‍ന്ന നീക്കങ്ങളെയാണ്, ഈ മൊത്തത്തിലുള്ള മുന്നേറ്റത്തെയാണ്, ഞാന്‍ ‘പരിഷ്‌കരണ എക്‌സ്പ്രസ് 2025’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഭാരതം ഏകദേശം 4.1 ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ നോമിനല്‍ ജിഡിപി കൈവരിക്കുകയും, ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ജപ്പാനെ മറികടക്കുകയും ചെയ്തു. ‘സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ്’ 18 വര്‍ഷത്തിനുശേഷം ഭാരതത്തിന്റെ സോവറിന്‍ റേറ്റിങ് ബിബിബി ആയി ഉയര്‍ത്തി. ഇതു നമ്മുടെ സാമ്പത്തിക വളര്‍ച്ച വേഗതയുള്ളതു മാത്രമല്ല, സുസ്ഥിരവുമാണെന്നു സൂചിപ്പിക്കുന്നു. രാഷ്‌ട്രീയ അസ്ഥിരത സാധാരണമായ പ്രവചനാതീതമായ ലോകത്തില്‍, ഭാരതത്തിന്റെ സ്ഥിരതയുള്ള നേതൃത്വം പരിഷ്‌കാരങ്ങളെ വിശ്വസനീയമാക്കുന്നു. സ്വകാര്യനിക്ഷേപകരുടെ ആശങ്കകള്‍ അകറ്റി അവരെ നിക്ഷേപങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു.

2024-25 കാലയളവില്‍ ഭാരതത്തിന്റെ മൊത്തം കയറ്റുമതി 825.25 ശതകോടി അമേരിക്കന്‍ ഡോളറിലെത്തി. ഇതു 6 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചയാണു രേഖപ്പെടുത്തുന്നത്. ഈ വലിയ വ്യാപാര അളവിനെ പിന്തുണയ്‌ക്കുന്നതിനായി, കയറ്റുമതിക്കാര്‍ക്കായി ഡിജിറ്റല്‍ ഏകജാലക ട്രേഡ് കണക്ട് ഇ-പ്ലാറ്റ്ഫോം, തത്സമയ വിപണിവിവരങ്ങള്‍ നല്‍കുന്നതിനുള്ള ട്രേഡ് ഇന്റലിജന്‍സ് ആന്‍ഡ് അനലിറ്റിക്സ് (ടിഐഎ) പോര്‍ട്ടല്‍ തുടങ്ങി നിരവധി ഡിജിറ്റല്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു.

2025 ജൂലൈയില്‍ ഒപ്പുവച്ച ഭാരതം-ബ്രിട്ടന്‍ സമഗ്ര സാമ്പത്തിക-വ്യാപാര കരാര്‍ കയറ്റുമതിക്കാര്‍ക്കു കരുത്തുറ്റ വേദി സൃഷ്ടിച്ചു. നികുതിരഹിത പ്രവേശനവും സേവന മേഖലയിലെ വ്യക്തമായ പാതകളും വിദഗ്ധ തൊഴിലാളികളുടെ കൈമാറ്റവും ഉള്‍ക്കൊള്ളുന്നതാണിത്. 2025 ഡിസംബറില്‍, ഭാരതം ഒമാനുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. സാധനങ്ങള്‍, സേവനങ്ങള്‍, നിക്ഷേപം എന്നിവയ്‌ക്കായി തന്ത്രപരമായ സാമ്പത്തിക ഇടനാഴി ശക്തിപ്പെടുത്താന്‍ ഇതിനായി. ന്യൂസിലന്‍ഡുമായി സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകളും ഭാരതം പൂര്‍ത്തീകരിച്ചു.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖല രണ്ടുലക്ഷത്തിലധികം സര്‍ക്കാര്‍ അംഗീകൃത സ്റ്റാര്‍ട്ടപ്പുകളിലേക്കു വ്യാപിച്ചു. ഇതിലൂടെ 21 ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) വഴി 326 ദശലക്ഷത്തിലധികം ഓര്‍ഡറുകള്‍ കൈകാര്യം ചെയ്തു; പ്രതിദിനം ശരാശരി 5.9 ലക്ഷത്തിലധികം ഇടപാടുകള്‍ നടക്കുന്നു. കൂടാതെ, ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസില്‍ (ഏലങ) മൊത്തം ഇടപാടുമൂല്യം 16.41 ലക്ഷം കോടി രൂപ കടന്നു; 11 ലക്ഷം സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്ക് 7.35 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഓര്‍ഡറുകള്‍ ലഭിച്ചു.
ആഗോള നൂതനാശയ സൂചികയില്‍, 139 സമ്പദ്വ്യവസ്ഥകളില്‍ ഭാരതം 38-ാം സ്ഥാനത്തേക്കുയര്‍ന്നു. വ്യവസായ നടത്തിപ്പു ലളിതമാക്കാനുള്ള ശ്രമങ്ങളുടെ ഫലമായി 47,000-ത്തിലധികം നിബന്ധനകള്‍ ഒഴിവാക്കാനും നിയമവ്യവസ്ഥകളിലെ 4458 ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കാനും കഴിഞ്ഞു. നവംബര്‍ അവസാനത്തോടെ, ദേശീയ ഏകജാലക സംവിധാനം 8.29 ലക്ഷത്തിലധികം അംഗീകാരങ്ങള്‍ നല്‍കി. പിഎം ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതി സ്വകാര്യ മേഖലയ്‌ക്കു തുറന്നുകൊടുത്തതോടെ അടിസ്ഥാന സൗകര്യ ആസൂത്രണത്തിലും മാറ്റങ്ങള്‍ വന്നു. കൂടാതെ പദ്ധതി നിരീക്ഷണ ഗ്രൂപ്പ് പോര്‍ട്ടലില്‍ 76 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 3000-ത്തിലധികം പദ്ധതികള്‍ ഉള്‍പ്പെടുത്തി.

വിശ്വാസത്തിലധിഷ്ഠിതമായ ഭരണനിര്‍വഹണം സ്വീകരിച്ച്, ‘റദ്ദാക്കലും ഭേദഗതിയും ബില്‍ 2025′ പാര്‍ലമെന്റ് പാസാക്കി. ഇതിലൂടെ, പ്രസക്തി നഷ്ടപ്പെട്ട 71 പഴയ നിയമങ്ങള്‍ റദ്ദാക്കി. വ്യവസായ നടത്തിപ്പു സുഗമമാക്കല്‍’ സംരംഭകര്‍ക്കു കൂടുതല്‍ പ്രാപ്യമാക്കുന്നതിനായി ജില്ലാതല പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കി. ഇതിന്റെ ഭാഗമായുള്ള ജില്ലാ വ്യാവസായിക പരിഷ്‌കരണ കര്‍മപദ്ധതി 2025, പ്രാദേശിക ഭരണസംവിധാനങ്ങളെ കൂടുതല്‍ ഉത്തരവാദിത്വമുള്ളതും പ്രതികരണശേഷിയുള്ളതുമാക്കാന്‍ ലക്ഷ്യമിടുന്നു.

തൊഴില്‍ സുരക്ഷയും തൊഴിലവസരങ്ങളും

നിര്‍മാണമേഖലയ്‌ക്കും സേവനമേഖലയ്‌ക്കും ആധുനിക തൊഴില്‍ നിയമം അത്യാവശ്യമാണ്. തൊഴിലുകള്‍ ഔപചാരികമാക്കുന്നതിനൊപ്പം സാമൂഹ്യസുരക്ഷാപരിരക്ഷ വര്‍ധിപ്പിക്കാനും ഇതു സഹായിക്കും. 2025 നവംബര്‍ 21 മുതല്‍ നാലു തൊഴില്‍ കോഡുകള്‍ നിലവില്‍ വന്നതോടെ, വേതനം, വ്യവസായ ബന്ധങ്ങള്‍, സാമൂഹ്യസുരക്ഷ, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കപ്പെട്ടു.
സെക്യൂരിറ്റീസ് നിയമങ്ങള്‍ ആധുനികവത്കരിക്കുന്നതിനും സെബിയുടെ അന്വേഷണ-നടപ്പാക്കല്‍ ശേഷി ശക്തിപ്പെടുത്തുന്നതിനുമായി സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് കോഡ് ബില്‍ അവതരിപ്പിച്ചു. വിപണികള്‍ക്കായി പ്രത്യേക കോടതികള്‍, മറ്റു നിയന്ത്രണ ഏജന്‍സികളുമായി കൂടുതല്‍ ശക്തമായ വിവരവിനിമയം, സമയബന്ധിതമായ പരാതിപരിഹാരം എന്നിവ ഇതില്‍ വിഭാവനം ചെയ്യുന്നു.

ഭാരതത്തിന്റെ വ്യാപാരത്തിന്റെ ഏകദേശം 95 ശതമാനം അളവും 70 ശതമാനം മൂല്യവും സമുദ്രപാതകളിലൂടെയാണു നടക്കുന്നത്. അതിനാല്‍ തുറമുഖങ്ങളുടെയും കപ്പല്‍ ഗതാഗതത്തിന്റെയും കാര്യക്ഷമത ദേശീയ മത്സരക്ഷമതയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ തുറമുഖ നിയമം 2025 കോളനിവാഴ്ചക്കാലത്തെ ചട്ടക്കൂടിനെ മാറ്റിയെഴുതിയതാണ്. ഇതു സംസ്ഥാനതല തര്‍ക്ക പരിഹാരം, നിയമാനുസൃത ഏകോപനസമിതി, സുരക്ഷ, ദുരന്തനിവാരണ സന്നദ്ധത, പരിസ്ഥിതി തയ്യാറെടുപ്പ് എന്നിവയില്‍ കരുത്തുറ്റ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചു. കൂടാതെ, മെര്‍ച്ചന്റ് ഷിപ്പിങ് ആക്ട് 2025, ക്യാരേജ് ഓഫ് ഗുഡ്സ് ബൈ സീ ആക്ട് 2025 എന്നിവ ഷിപ്പിങ് നിയമങ്ങളെ ആധുനികവത്കരിക്കുകയും ആധുനിക വാണിജ്യത്തിന് അനുയോജ്യമായ രീതിയില്‍ നിയമങ്ങളും ഉത്തരവാദിത്വങ്ങളും പരിഷ്‌കരിക്കുകയും ചെയ്തു.

കപ്പല്‍ നിര്‍മാണമേഖലയെ ശക്തിപ്പെടുത്തുന്നതിനായി 69,725 കോടി രൂപയുടെ പാക്കേജിനു മന്ത്രിസഭ അംഗീകാരം നല്‍കി. ഇതില്‍ 25,000 കോടി രൂപയുടെ സമുദ്രമേഖല വികസന നിധിയും സാമ്പത്തിക സഹായ പദ്ധതികളും ഉള്‍പ്പെടുന്നു. വ്യവസായ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുക, വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുക, ചരക്ക് നീക്കത്തിലൂടെയുള്ള വരുമാനം ഭാരതത്തില്‍ തന്നെ നിലനിര്‍ത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ നിക്ഷേപകര്‍ക്ക് വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടെ കടന്നുവരാന്‍ കഴിയുന്ന സാഹചര്യം ഇതൊരുക്കുന്നു. ഇതുവഴി തുറമുഖങ്ങളില്‍ മാത്രമല്ല, കപ്പല്‍ നിര്‍മാണശാലകളിലും അനുബന്ധ എന്‍ജിനിയറിങ്-സേവന മേഖലകളിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

കരുത്താര്‍ജ്ജിച്ച് ഊര്‍ജമേഖല

ഊര്‍ജമേഖലയിലെ പരിഷ്‌കാരങ്ങള്‍ ദീര്‍ഘകാല നിക്ഷേപങ്ങളെ മുന്‍നിര്‍ത്തിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓയില്‍ഫീല്‍ഡ് ഭേദഗതികളും 2025-ലെ പുതിയ പെട്രോളിയം-പ്രകൃതിവാതക ചട്ടങ്ങളും നിക്ഷേപകരുടെ ആശങ്കകള്‍ കുറയ്‌ക്കാന്‍ ലക്ഷ്യമിടുന്നു. പാട്ടക്കരാര്‍ കാലയളവിലുടനീളം വ്യവസ്ഥകളില്‍ സ്ഥിരത ഉറപ്പാക്കാനും അനുമതികള്‍ക്കായി വ്യക്തമായ സമയപരിധി നിശ്ചയിക്കാനും ഇതിലൂടെ സാധിച്ചു. ഓപ്പണ്‍ ഏക്കറേജ് ലൈസന്‍സിങ് പോളിസിയുടെ പത്താം റൗണ്ടില്‍ 0.2 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള 25 ബ്ലോക്കുകള്‍ പര്യവേക്ഷണത്തിനായി നല്‍കി. ഇതില്‍ ഭൂരിഭാഗവും ആഴക്കടലിലും അതിതീവ്ര ആഴക്കടലിലുമുള്ള അവസരങ്ങളാണ്. അതോടൊപ്പം, ദേശീയ ആഴക്കടല്‍ പര്യവേക്ഷണ ദൗത്യം ആഭ്യന്തര വിഭവങ്ങള്‍ക്കും സാങ്കേതിക വിദ്യയ്‌ക്കും മുന്‍ഗണന നല്‍കുന്നു.

‘പരിഷ്‌കരണ എക്‌സ്പ്രസ് 2025’-ല്‍ തന്ത്രപരമായ ഊര്‍ജ-സാങ്കേതിക മാനങ്ങളും ഉള്‍പ്പെടുന്നു. 2047-ഓടെ 100 ജിഗാവാട്ട് ആണവോര്‍ജം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 20,000 കോടി രൂപയുടെ ആണവോര്‍ജ ദൗത്യം ബജറ്റില്‍ പ്രഖ്യാപിച്ചു. 2033-ഓടെ ഭാരതം സ്വന്തമായി രൂപകല്‍പ്പന ചെയ്ത 5 സ്‌മോള്‍ മോഡുലാര്‍ റിയാക്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. രാജ്യത്തിന്റെ സിവില്‍ ന്യൂക്ലിയര്‍ ചട്ടക്കൂട് ആധുനികവത്കരിക്കുന്നതിനും നിയന്ത്രിതമായ രീതിയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള വലിയ ചുവടുവയ്‌പാണ് ശാന്തി ബില്‍. കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞതും സുസ്ഥിരവുമായ വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുന്നതിലൂടെ, അത്യാധുനിക നിര്‍മാണമേഖല, ഡേറ്റ അടിസ്ഥാനസൗകര്യം, ഊര്‍ജം കൂടുതല്‍ ആവശ്യമുള്ള വ്യവസായങ്ങള്‍ എന്നിവ ആത്മവിശ്വാസത്തോടെ വളര്‍ത്താന്‍ ആണവോര്‍ജം ഭാരതത്തെ സഹായിക്കും.

മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍, ഈ പരിഷ്‌കാരങ്ങളെല്ലാം പ്രത്യേക രീതി പിന്തുടരുന്നതായി കാണാം: നിയമപുസ്തകങ്ങള്‍ പരിഷ്‌കരിക്കുക, നിസ്സാരമായ നിയമലംഘനങ്ങളെ കുറ്റകൃത്യമല്ലാതാക്കുക, തൊഴില്‍നിയമങ്ങള്‍ ആധുനികവത്കരിക്കുക, വിപണി ഭരണസംവിധാനം ശക്തിപ്പെടുത്തുക, വ്യാപാര പ്രക്രിയകള്‍ ഡിജിറ്റൈസ് ചെയ്യുക, ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ദീര്‍ഘകാല ഊര്‍ജ നിക്ഷേപങ്ങളിലെ നഷ്ടസാധ്യത കുറയ്‌ക്കുക എന്നിവയാണവ. ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സംരംഭകരുടെ മേലുള്ള ഭാരം കുറയ്‌ക്കുക എന്നതാണ് ഭരണസംവിധാനത്തിന്റെ കടമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം വാദിക്കുന്നു. ‘പരിഷ്‌കരണ എക്‌സ്പ്രസ് 2025’-ന്റെ തന്ത്രപരമായ ലക്ഷ്യം അതാണ്. അടുത്ത ഘട്ടത്തിലെ രണ്ടക്ക വളര്‍ച്ചയ്‌ക്കുള്ള വിത്തുകള്‍ ഈ നിശബ്ദവും സുസ്ഥിരവുമായ പ്രവര്‍ത്തനങ്ങളിലൂടെ പാകിക്കഴിഞ്ഞു. പല സമ്പദ്വ്യവസ്ഥകള്‍ക്കും നഷ്ടപ്പെട്ട ആ സ്ഥിരതയോടെയാണ് ഭാരതം ഈ ലക്ഷ്യത്തിലേക്ക് മുന്നേറുന്നത്.

 

 

Tags: Narendra ModiIndia developedHardeep.S. PuriOpen Network for Digital Commerce (ONDC)
ഹര്‍ദീപ്.എസ്. പുരി
ഹര്‍ദീപ്.എസ്. പുരി
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.