തിരുവനന്തപുരം: കോര്‍പ്പറേഷന്റെ കെട്ടിടത്തില്‍ ഓഫീസ് തുറന്ന് കൗൺസിലർ ആർ. ശ്രീലേഖ ഐപിഎസ്. ഇന്ന് മുതൽ സേവനം തുടങ്ങിയെന്നും ഒരു മുറിയെന്ന് പറയാൻ ആവില്ലെന്നും ഉദ്ഘാടന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ചെറിയ ഒരിടം. ആത്മാർത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവർത്തിക്കാം – ശ്രീലേഖ പോസ്റ്റിൽ പറയുന്നു.
ഇന്ന് ഉച്ച വരെ ഇവിടെ വന്നത് 18 പേർ. അവരെ സഹായിച്ചതിൽ തൃപ്തി. അത് മതി. എന്റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറി. കഷ്ടിച്ചു 70-75 sq ഫീറ്റ്. പക്ഷെ ചുറ്റിനും ton കണക്കിന് waste! എന്നും ശ്രീലേഖ ഫേസ്ബുക്കിൽ പറഞ്ഞു. തന്റെ രണ്ടാമത്തെ പോസ്റ്റിൽ കെട്ടിടത്തിന് ചുറ്റും വേസ്റ്റ് കൂട്ടിയിട്ടിരിക്കുന്ന വീഡിയോയും പങ്കു വച്ചിട്ടുണ്ട്.
ഫേസ് ബുക്ക് പോസ്റ്റ്
ഇന്ന് മുതൽ സേവനം തുടങ്ങി.
ഒരു മുറിയെന്ന് പറയാൻ ആവില്ല… ചെറിയ ഒരിടം. ആത്മാർത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവർത്തിക്കാം…
ഇന്ന് ഉച്ച വരെ ഇവിടെ വന്നത് 18 പേർ. അവരെ സഹായിച്ചതിൽ തൃപ്തി. അത് മതി.















