നെടുമങ്ങാട് (30-12-2025): സുഹൃത്തിനൊപ്പം ഒളിച്ചോടി നെടുമങ്ങാട്ടുവന്ന് താമസിച്ചിരുന്ന അതിഥിത്തൊഴിലാളിയായ ഭാര്യയെ ഭർത്താവ് അന്വേഷിച്ചെത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഭാര്യയെ വെട്ടിയ ശേഷം ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെയും ഭാര്യയെയും മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് നെട്ടയിൽ താമസിച്ചിരുന്ന അസം സ്വദേശിനി പ്രിയയെയാണ് തിങ്കളാഴ്ച രാവിലെ ഭർത്താവ് ഗോവിന്ദ് വീട്ടിലെത്തി ആക്രമിച്ചത് .
ഒരുവർഷമായി കഴക്കൂട്ടത്ത് ഭർത്താവിനൊപ്പം താമസിക്കുകയായിരുന്നു പ്രിയ. രണ്ടുമാസം മുൻപ് പ്രിയയെ കാണാതായി. ഒപ്പം ജോലിചെയ്തിരുന്ന സുഹൃത്തിനൊപ്പം ഭാര്യ ഒളിച്ചോടിയെന്നു മനസ്സിലാക്കിയ ഗോവിന്ദ് അന്നുമുതൽ അന്വേഷണം നടത്തുകയായിരുന്നു. ഇരുവരും നെടുമങ്ങാട്ടുണ്ടെന്നു മനസ്സിലാക്കി തിങ്കളാഴ്ച രാവിലെ എത്തി പ്രിയയെ ആക്രമിക്കുകയായിരുന്നു.
















