ഏകാദശികളില്‍ പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വര്‍ഗ്ഗവാതില്‍ ഏകാദശി. ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്. 2025-ല്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി രണ്ടു തവണ വരുന്നുണ്ട്. 2025 ജനുവരി 10 വെള്ളിയാഴ്ച ആയിരുന്നു ആദ്യ വൈകുണ്ഠ ഏകാദശി. എന്നാല്‍ ഇത് മലയാള വര്‍ഷം 1200ലേത് ആയിരുന്നു. ഈ മലയാള വര്‍ഷത്തിലെ(കൊല്ലവര്‍ഷം 1201) വൈകുണ്ഠ ഏകാദശി ഇന്നാണ് ആചരിക്കുന്നത്.
വൈഷ്ണവര്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണിത്. വിഷ്ണുഭഗവാന്‍ വൈകുണ്ഠത്തിലേക്കുള്ള വാതില്‍ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാല്‍ അന്ന് മരിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നും വിശ്വസിച്ചുവരുന്നു. മിക്ക വൈഷ്ണവ ക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, തൃശൂരിലെ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഇത് ആഘോഷ ദിവസമാണ്.
ക്ഷേത്രത്തിലെ ഒരു വാതിലില്‍ കൂടി കടന്ന് മറ്റൊരു വാതില്‍ വഴി പുറത്തു വരുന്നത് സ്വര്‍ഗ്ഗവാതില്‍ ഏകാദശിയുടെ പ്രധാന ചടങ്ങാണ്. അതിലൂടെ സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠമായ വൈകുണ്ഠത്തിലൂടെ കടന്ന് പോകുന്നു എന്നാണ് വിശ്വാസം. സ്വര്‍ഗ്ഗവാതില്‍ ഏകാദശിവ്രതം അനുഷ്ഠിച്ചാല്‍ ഐശ്വര്യലബ്ധി രോഗശമനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. ശ്രീരംഗം, തിരുപ്പതി, ഗുരുവായൂര്‍ തുടങ്ങി എല്ലാ വൈഷ്ണവദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു.
സ്വര്‍്ഗ്ഗവാതില്‍ ഏകാദശി നാളില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനകത്തുള്ള ഒരു പ്രത്യേക വാതില്‍ അലങ്കരിച്ച് സ്വര്ഗ്ഗവാതിലായി കണക്കാക്കി രാത്രി എട്ട് മണിക്ക് പ്രത്യേക പൂജകളും മറ്റും നടത്തുന്നു. അതിനു ശേഷം എട്ടര മണിക്ക് നടക്കുന്ന ശീവേലിയില്‍ ഭഗവാനെ സിംഹാസന വാഹനത്തില്‍ എഴുന്നള്ളിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. ഈ ദിവസം തിരുവിതാംകൂര്‍ മഹാരാജാവ് കുടുംബാംഗങ്ങളുമൊത്ത് ദര്‍്ശനത്തിനെത്തും.
ഭഗവാന്‍ കൃഷ്ണന്‍ സതീര്‍ത്ഥ്യനായിരുന്ന കുചേലന്റെ അവില്‍പ്പൊതി പങ്കുവച്ച് കുചേലനെ കുബേരനാക്കിയ ദിവസമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശിയെന്നും ഒരു വിശ്വാസമുണ്ട്.











