വയനാട്: സുല്‍ത്താന്‍ബത്തേരി – പാട്ടവയല്‍ റോഡില്‍ കടുവയെ കണ്ടു.കഴിഞ്ഞദിവസം രാത്രി റോഡിലൂടെ കടുവ നടന്നുപോകുന്ന ദൃശ്യങ്ങള്‍ കാര്‍ യാത്രക്കാരന്‍ പകര്‍ത്തിയിരുന്നു.
അടുത്തുളള വനത്തില്‍ നിന്നാണ് കടുവയെത്തിയതെന്നാണ് നിഗമനം. നൂല്‍പ്പുഴയ്‌ക്കും മുണ്ടക്കൊല്ലിക്കും ഇടയിലുള്ള ആനപ്പാലത്തിനു സമീപമാണ് കടുവയെ കണ്ടത്.
ഇതോടെ വനംവകുപ്പ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്.
















