Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Cooking

അടുക്കളയിലേയ്‌ക്ക് എക്സ്ഹോസ്റ്റ് ഫാനുകൾ വാങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 11:04 pm IST
in Cooking

അടുക്കളയിലെ വായുമലിനീകരണത്തെ കുറിച്ച് പലർക്കും വലിയ ബോധ്യമില്ല. വിറകടുപ്പുകളും വറുക്കലും പൊരിക്കലും ഏറെയുള്ള നമ്മുടെ നാട്ടിലെ അടുക്കളകളിൽ നിന്ന് ബഹിർഗമിക്കുന്ന പുക പതിയെ ആരോഗ്യം തകരാറിലാക്കുന്നുണ്ട്. ഇത്തരം പുകയും മണവും പുറന്തള്ളാൻ എക്സ്ഹോസ്റ്റ് ഫാനുകൾ ഒരുപരിധിവരെ ഉപകരിക്കും.

എന്നാൽ സ്വൈര്യമായി പാചകം ചെയ്യുന്നതിനിടയ്‌ക്ക് എക്സ്ഹോസ്റ്റ് ഫാനുകൾ പ്രവർത്തിപ്പിക്കുമ്പോഴുള്ള ശബ്ദം പലർക്കും അരോചകമാണ്. ഈ കാരണംകൊണ്ട് എക്സ് ഹോസ്റ്റ് ഫാനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ പോലും അവ പ്രവർത്തിപ്പിക്കാത്തവരും ഏറെയാണ്. യഥാർത്ഥത്തിൽ എക്സ്ഹോസ്റ്റ് ഫാനുകൾ അടുക്കളയിലെ അനിവാര്യ ഘടകമാണോ?

വീടിനും ആരോഗ്യത്തിനും എക്സ്ഹോസ്റ്റ് ഫാനുകൾ ഏറെ സഹായികളാണ് എന്നാണ് ഗവേഷണങ്ങൾ പറയുന്നത്. പാചകം ചെയ്യുമ്പോൾ പുറത്തുവരുന്ന നീരാവി, ദുർഗന്ധം, പുക, ഗ്രീസ്, മറ്റ് മലിനീകരണ വസ്തുക്കൾ എന്നിവ എക്സ്ഹോസ്റ്റ് ഫാനുകൾ പിടിച്ചെടുത്ത് ഫിൽട്ടർ ചെയ്യുന്നു.

കൂടിയ ചൂടിൽ സ്റ്റൗവിൽ വച്ച് എന്തെങ്കിലും വറുത്തെടുക്കുകയാണെങ്കിൽ അതുമൂലം അധികമായി പുക പുറന്തള്ളപ്പെടും. ഈ പുക നേരിട്ട് ശ്വസിക്കുന്നത് ശ്വാസകോശത്തിനും ഹൃദയത്തിനും ദോഷമാണ്. വായുവിൽ തങ്ങിനിൽക്കുന്ന എല്ലാ അപകടകരമായ കണികകളെയും എക്‌സ്‌ഹോസ്റ്റ് ഫാൻ നീക്കം ചെയ്യുന്നില്ലെങ്കിലും അവയുമായുള്ള സമ്പർക്കം ഗണ്യമായി കുറയ്‌ക്കാൻ സഹായിക്കുന്നുണ്ട്.

പാചക സമയത്ത് അടുക്കളയിലെ ജനാലകളും വാതിലുകളും പൂർണമായി തുറന്നിടാൻ ശ്രദ്ധിക്കണം. ഒരുപരിധിവരെ അടുക്കളയിലെ മാലിന വായു നീക്കം ചെയ്യാൻ എയർ പ്യൂരിഫയറുകൾ ഉപയോഗപ്രദമാണ്. എങ്കിലും പാചകം ചെയ്യുമ്പോൾ പുറത്തുവരുന്ന വാതകങ്ങൾ അവ നീക്കം ചെയ്യുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.

തിരഞ്ഞെടുക്കുന്ന സ്റ്റൗവിനും അടുക്കളയിലെ മലിന വായു നിയന്ത്രിക്കുന്നതിൽ ഗണ്യമായ പങ്കുണ്ട്. മലിനീകരണത്തിന്റെ തോത് പരിഗണിക്കുമ്പോൾ ഇലക്ട്രിക് സ്റ്റൗവുകളാണ് ഗ്യാസ് സ്റ്റൗവുകളെക്കാൾ ഫലപ്രദം. സ്റ്റൗവ് പ്രവർത്തിപ്പിക്കുമ്പോൾ വായു മലിനമാക്കുന്ന വാതകങ്ങൾ പുറന്തള്ളപ്പെടുന്നില്ല എന്നതിനാലാണിത്. നേരെമറിച്ച് ഗ്യാസ് സ്റ്റൗവ് പ്രവർത്തിപ്പിക്കുമ്പോൾ ജ്വലന ഉൽപന്നങ്ങൾ പുറന്തള്ളുന്നുണ്ട്. ആസ്ത്മ അടക്കമുള്ള ശ്വസന സംബന്ധമായ രോഗാവസ്ഥകൾ ഉണ്ടാകുന്നതിന് ഇത് കാരണമാകും.

മലിന വായു പുറന്തള്ളാനായി അടുക്കളയിൽ സ്ഥാപിക്കാവുന്ന വ്യത്യസ്തതരം ഫാനുകൾ വിപണിയിലുണ്ട്. ഭിത്തിയിൽ ഉൾപ്പെടുത്തുന്ന ഫ്രീ സ്റ്റാൻഡിങ് വാൾ കനോപ്പി ഫാനുകൾക്കാണ് ഏറ്റവും പ്രചാരമുള്ളത്. ഇതിനുപുറമേ അടുക്കള ക്യാബിനറ്റുകളിൽ ഘടിപ്പിക്കാവുന്ന അണ്ടർമൗണ്ട് മോഡലുകൾ, ഫിക്സഡ് മോഡലുകൾ, ആവശ്യമുള്ളപ്പോൾ പുറത്തെടുക്കുകയും തിരികെ വയ്‌ക്കുകയും ചെയ്യാനാവുന്ന മോഡലുകൾ എന്നിവയും വിപണിയിൽ ലഭ്യമാണ്. ഇവയിൽ തന്നെ വാൾ കനോപ്പികളും ഫിക്സഡ് മോഡലുകളുമാണ് മലിന വായു നീക്കം ചെയ്യാൻ ഏറ്റവും ഫലപ്രദമെന്നാണ് ഗവേഷകരുടെ നിഗമനം. വായു വലിച്ചെടുത്ത് ഫിൽറ്റർ ചെയ്ത ശേഷം തിരികെ മുറിയിലേക്ക് കടത്തിവിടുന്ന റീസർക്കുലേഷൻ മോഡലുകളും ഫലപ്രദമാണ്.

 

Tags: kichen tips
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cooking

ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാം ; ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

Health

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴമാണോ ? തിരിച്ചറിയാം

Food

വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്നാൽ എന്തുചെയ്യും?

Cooking

ഇവ ഫ്രീസ് ചെയ്താൽ 10 മിനിട്ടിനുള്ളിൽ കിടിലൻ സാമ്പാർ ഉണ്ടാക്കാം

Cooking

വീട്ടിലെ ഗ്യാസ് ലൈറ്റർ പണിമുടക്കിയോ ? പുതിയത് വാങ്ങേണ്ടതില്ല, നന്നാക്കാം ഇങ്ങനെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.