കൊച്ചി: കോര്‍പറേഷന്റെ നേതൃത്വത്തിലുളള വിശപ്പുരഹിത പദ്ധതിയായ സമൃദ്ധിക്ക് പിന്തുണയുമായി മേയര്‍ വി.കെ. മിനിമോള്‍. 20 രൂപയ്‌ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയാണ്.
കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കിയ സമൃദ്ധി പദ്ധതിക്ക് അന്നത്തെ പ്രതിപക്ഷത്തിരുന്ന യുഡിഎഫ് എതിരായിരുന്നു. വി.കെ. മിനിമോള്‍ അന്ന് പദ്ധതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
കോര്‍പറേഷന്‍ ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും കോര്‍പറേഷന് വാടക പോലും കിട്ടുന്നില്ല എന്ന ആക്ഷേപം കോണ്‍ഗ്രസ് ഉന്നയിച്ചു. 10 രൂപയ്‌ക്ക് ഊണ് നല്‍കുന്ന പദ്ധതിയായിട്ടാണ് ഇത് ആരംഭിച്ചത്.
















