ആലപ്പുഴ: വര്‍ഷങ്ങളായി അടഞ്ഞുകിടന്ന വളഞ്ഞവഴിയിലെ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി.തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാരാണ് കണ്ടത്.വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പൊലീസും ആലപ്പുഴയില്‍ നിന്നെത്തിയ ഒരു യൂണിറ്റ് അഗ്‌നിശമന സേനയും കെട്ടിടത്തിനുള്ളില്‍ പരിശോധന നടത്തി.പഴയ ബെഡിന് തീപിടിച്ചതാണ് പുക ഉയരാന്‍ കാരണമായതെന്ന് കണ്ടെത്തി.
നിക്ഷേപകരുടെ പരാതിയെത്തുടര്‍ന്ന് തര്‍ക്കത്തിലുളള എസ്എന്‍ഡിപി ഓഡിറ്റോറിയം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ആളൊഴിഞ്ഞുകിടക്കുന്ന ഈ കെട്ടിടം വൈകുന്നേരങ്ങളില്‍ മദ്യപസംഘങ്ങളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണെന്ന് നാട്ടുകാര്‍ പറയുന്നു.
















