തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍.വിജയകുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ഈ മാസം 12 വരെയാണ് റിമാന്‍ഡ് ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കുവേണ്ടി ബോര്‍ഡ് പ്രസിഡന്റായിരുന്ന സി പി എം നേതാവ് പത്മകുമാറിന് ഒപ്പം വിജയകുമാറും ഗൂഡാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രേഖകളില്‍ കൃത്രിമം നടത്തിയെന്നും ബോര്‍ഡിന് നഷ്ടമുണ്ടാക്കാനായി പ്രതികള്‍ സഹകരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. വിജയകുമാര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷ ഈ മാസം 31 ന് പരിഗണിക്കും.
പത്മകുമാറിനെ അറസ്റ്റ് ചെയ്തിട്ടും അദ്ദേഹത്തിന്റെ കാലയളവില്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്ന എന്‍ വിജയകുമാറിനെയും കെപി ശങ്കരദാസിനെയും എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.വമ്പന്‍മാരിലേക്ക് അന്വേഷണം നീങ്ങണമെന്ന കോടതിയുടെ കര്‍ശന നിര്‍ദ്ദേശം വന്നതിന് പിന്നാലെയാണ് വിജയകുമാറിന്റെ അറസ്റ്റ്.ഇവരെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതിനിടെയണ് വിജയകുമാര്‍ എസ്‌ഐടി ഓഫീസിലെത്തി കീഴടങ്ങിയത്.
സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനയുടെ പ്രസിഡന്റായിരുന്നു വിജയകുമാര്‍.
















