തിരുവനന്തപുരം: പശ്ചിമ ബംഗാള്‍ സ്വദേശിനിയുടെ നാലു വയസ്സായ കുട്ടിയെ മരിച്ചനിലയില്‍ കഴക്കൂട്ടത്തെ ആശുപത്രിയില്‍ എത്തിച്ച സംഭവം കൊലപാതകമെന്ന് സംശയം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദര്‍ ആണ് മരിച്ചത്. കുട്ടിയുടെ കഴുത്തില്‍ പാട് കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിച്ച് കിടന്ന ശേഷം കുട്ടി ഉണര്‍ന്നില്ലെന്നാണ് മുന്നി ബീഗം ആശുപത്രി അധികൃതരോട് പറഞ്ഞത്. അമ്മയേയും സുഹൃത്തിനേയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
















