ന്യൂദല്‍ഹി: ബിജെപിയെയും ആര്‍എസ്എസിനെയും പ്രശംസിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂര്‍ എംപി.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ടാഗ് ചെയ്തുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കോണ്‍ഗ്രസിനുള്ളില്‍ പരിഷ്‌കാരങ്ങളുടെയും അധികാര വികേന്ദ്രീകരണത്തിന്റെയും ആവശ്യകത ബിജെപിയെയും ആര്‍എസ്എസിനെയും ഉദാഹരിച്ച് ദിഗ്വിജയ് സിംഗ് കഴിഞ്ഞയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ 140-ാം സ്ഥാപക ദിന പരിപാടിയില്‍ ദിഗ്വിജയ് സിംഗിന്റെ അരികില്‍ ഇരിക്കുന്ന ചിത്രം ശശി തരൂര്‍പോസ്റ്റ് ചെയ്തത്. ‘ഞങ്ങള്‍ സുഹൃത്തുക്കളാണ്, സംഭാഷണം നടത്തുന്നത് സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം, അക്കാര്യത്തില്‍ ഒരു സംശയവുമില്ല’ എന്ന് തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. പാര്‍ട്ടിയുടെ നൂറ്റാണ്ട് പഴക്കമുള്ള ചരിത്രത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘നമുക്ക് 140 വര്‍ഷത്തെ ചരിത്രമുണ്ട്; നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. സംഘടന ശക്തമായിരിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















